Hair Growth: മുടി തഴച്ചുവളരാൻ കറിവേപ്പിലയും വെളിച്ചെണ്ണയും ഇങ്ങനെ ഉപയോഗിക്കൂ... റിസൾട്ട് ബെസ്റ്റ്
മുടി കൊഴിച്ചിലും പൊട്ടലും തടയാനും മുടി വേഗത്തിൽ വളരാനും സഹായിക്കുന്ന ഹെയർ ഓയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
കറിവേപ്പിലയും വെളിച്ചെണ്ണയും ഉപയോഗിച്ചാണ് ഈ ഹെയർ ഓയിൽ തയ്യാറാക്കുന്നത്.
വെളിച്ചെണ്ണ ഒരു പാനിൽ ചൂടാക്കി കറിവേപ്പില ചേർത്ത് കറുപ്പ് നിറമാകുന്നത് വരെ ചൂടാക്കുക. ഇതിന് ശേഷം ഇത് അരിച്ചെടുത്ത് തണുപ്പിച്ച് കുപ്പിയിലേക്ക് മാറ്റാം.
മുടി കഴുകുന്നതിന് ഒരു മണിക്കൂർ മുൻപായി ഈ എണ്ണ മുടിയിൽ തേച്ചുപിടിപ്പിക്കുക. തുടർന്ന് വീര്യം കുറഞ്ഞ ഷാപൂവോ താളിയോ ഉപയോഗിച്ച് മുടി കഴുകാം.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ ചെയ്യുന്നത് മുടി പൊഴിയുന്നതും പൊട്ടുന്നതും തടഞ്ഞ് മുടി വേഗത്തിൽ വളരാൻ സഹായിക്കും.