Valentine`s Week 2024 : ഇനി പ്രണയ്താക്കളുടെ ദിവസങ്ങൾ; അറിയാം ഓരോ ദിനങ്ങളും അതിന്റെ പ്രത്യേകതയും
വാലന്റൈൻ ദിനാഘോഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഫെബ്രുവരി ഏഴ് റോസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് പ്രണയവർണങ്ങളാൽ നിറഞ്ഞ ദിനങ്ങളാണ് ഇനി അങ്ങോട്ടുള്ളത്. റോസ് ഡേ മുതൽ വാലന്റൈസ് ഡേ വരെയുള്ള ഓരോ ദിവസങ്ങൾ ഏതെല്ലാമാണെന്നും അതിന്റെ പ്രത്യേകതയും എന്തെല്ലാമണെന്ന് ഒറ്റ നോട്ടത്തിൽ പരിശോധിക്കാം
വാലന്റൈൻസ് വാരം ആരംഭിക്കുന്നത് റോസ് ദിനത്തിലൂടെയാണ്. ഫെബ്രുവരി ഏഴാണ് റോസ് ദിനമായി ആഘോഷിക്കുന്നത്. നിങ്ങൾക്ക് ഒരു വ്യക്തിയോട് തോന്നുന്നത് പ്രണയമാണ്, അതോ മറ്റേതെങ്കിലും ബന്ധമാണോ എന്നറിയിക്കാനുള്ള ദിവസമാണ് റോസ് ദിനം. റോസിന്റെ ഓരോ നിറത്തിനും ഓരോ അർഥമാണ്.
ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ദിനം ആചരിക്കുന്നത്. റോസ് ദിനത്തിൽ നൽകി സൂചന ഇന്നേദിവസം തുറന്ന് പറയണം. വാലന്റൈസ് വാരത്തിൽ രണ്ടാം ദിനമായി പ്രൊപ്പോസ് ദിനം നിങ്ങളുടെ പ്രണയം തുറന്ന് പറയാനുള്ളതാണ്. പ്രണയം അറിയിക്കുന്നതിന് മുമ്പ് അവർ നിങ്ങളുമായി മുന്നോട്ട് പോകാൻ തയ്യാറാണോ എന്ന മനസ്സിലാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ അവിടെ സംഭവിക്കുന്നത് മറ്റൊരു അവസ്ഥയായിരിക്കും
ഫെബ്രുവരി ഒമ്പതാണ് ചോക്ലേറ്റ് ദിനം. എന്ത് നല്ല കാര്യം ആരംഭിക്കുന്നതിന് മുമ്പ അൽപം മധുരം കഴിക്കുന്നത് നല്ലതല്ലേ. അപ്പോൾ ആ മനോഹരമായി ദിനങ്ങൾ കൂടുതൽ മാധൂര്യമേറിയതാകും
ഫെബ്രുവരി പത്താം തീയതിയാണ് ടെഡി ദിനം. ടെഡിയെന്ന് സൂചിപ്പിക്കുന്നത് സോഫ്റ്റനെസിനെയാണ് (മൃദുലത). മൃദുലമായി നിങ്ങളുടെ പ്രണയം മുന്നോട്ട് കൊണ്ടുപോകാനുള്ള സൂചനയാണ് ടെഡി ഡേയിലൂടെ സൂചിപ്പിക്കുന്നത്. നല്ലൊരു ടെഡി നിങ്ങളുടെ പങ്കാളിക്ക് നൽകാം
വാലന്റൈൻസ് വാരത്തിൽ പ്രധാനപ്പെട്ട ദിനമാണ് 11-ാം തീയതിയിലെ പ്രോമിസ് ഡേ. പുതുതായി ആരംഭിച്ച ബന്ധത്തിന് കൂടുതൽ ആഴമേറിയതാക്കുന്നത് പ്രോമിസ് ദിനത്തിലൂടെയാണ്. പ്രണയ്താക്കൾ അങ്ങോട്ടുമിങ്ങോട്ടും ജീവിതത്തിൽ എങ്ങനെയായിരിക്കുമെന്ന സൂചന ലഭിക്കുന്നത് ഈ ദിനത്തിലൂടെയാണ്.
പ്രോമിസ് ദിനത്തിലൂടെ പ്രണയബന്ധം ആഴത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആ ബന്ധത്തിന് കൂടുതൽ വൈകാരികത നൽകുകയാണ് 12-ാം തീയതിയിലെ ഹഗ് ഡേയിലൂടെ. ഈ ദിനത്തിലൂടെ രണ്ട് പേരും തങ്ങളുടെ കംഫേർട്ട് സോണിലേക്ക് പ്രവേശിക്കുകയാണെന്ന് വിശ്വസിക്കാം
ഒരു പ്രണയ ബന്ധത്തിന്റെ ഏറ്റവും പരിപാവനമായ പ്രവൃത്തിയാണ് ചുംബനം. ഒരു പ്രണയബന്ധത്തെ കൂടുതൽ മാധൂര്യമേറിയതാക്കുന്നത് പ്രണയ്താക്കൾ തമ്മിൽ ചുംബിക്കുന്നതിലൂടെയാണ്. അത് അവരുടെ ബന്ധത്തെ കൂടുതൽ ആഴമുളതാക്കുന്നു
ഈ ദിനങ്ങൾക്കെല്ലാം ശേഷം അവസാനം അവരുടെ പ്രണയം ലോകത്തോട് അറിയിക്കുന്നതാണ് ഫെബ്രുവരി 14ന് ആഘോഷിക്കുന്ന വാലന്റൈൻസ് ഡേ. ഈ ദിവസം പ്രണയ്താക്കൾ പരസ്പരം സമ്മാനങ്ങളും സർപ്രൈസുകളും കൈമാറും