Vastu Tips For Indoor Plant: ഈ ചെടി വീട്ടിൽ വളർത്തൂ... സമ്പത്തും സൗഭാഗ്യവും നിങ്ങളെ തേടിയെത്തും! എന്നാൽ ഈ തെറ്റ് വരുത്താതെ സൂക്ഷിക്കുക!
വാസ്തുശാസ്ത്രത്തിൽ ചെടികൾക്ക് വലിയ പ്രാധാന്യമുണ്ട്. റബ്ബർ ഫിഗ് ചെടി വീട്ടിൽ സൂക്ഷിക്കുന്നത് വാസ്തുദോഷങ്ങൾ നീങ്ങാനും സമ്പത്തും ഐശ്വര്യവും ആകർഷിക്കാനും സഹായിക്കും.
റബ്ബർ ഫിഗ് ചെടി വീടിനുള്ളിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പുരോഗതയിലേക്ക് നയിക്കുമെന്നാണ് വിശ്വാസം. ഇത് വീടിനുള്ളിലെ വായു ശുദ്ധമായി നിലനിർത്തുന്നതിനും വീട്ടിലെ നെഗറ്റീവ് എനർജി കുറയ്ക്കുന്നതിനും സഹായിക്കും.
വീടിൻറെ തെക്ക്-കിഴക്ക് ദിശയിൽ റബ്ബർ ഫിഗ് ചെടി സൂക്ഷിക്കുന്നത് സമ്പത്തും ഐശ്വര്യവും നൽകും. ഈ ദിശ ലക്ഷ്മിദേവിയുടെ ദിശയാണ്. കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ ഈ ചെടി സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി വർധിപ്പിക്കും.
ഇവയുടെ ഇലകളിൽ പൊടി അടിഞ്ഞുകൂടരുത്. ഇവയുടെ ഇലകൾ എത്രത്തോളം തിളങ്ങുന്നുവോ അത്രത്തോളം ഭാഗ്യം പ്രകാശിക്കുമെന്നാണ് വിശ്വാസം. ഇതിനാൽ ഈ ചെടിയുടെ ഇലകൾ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
അബദ്ധത്തിൽ പോലും ഈ ചെടി കിടപ്പുമുറിയിലും അടുക്കളയിലും സൂക്ഷിക്കരുത്. ഇത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)