Vastu Shastra Tips: ഒരിയ്ക്കലും ഈ ദിശയ്ക്ക് അഭിമുഖമായിരുന്ന് ഭക്ഷണം കഴിയ്ക്കരുത്, നിത്യരോഗിയായി മാറും
ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു.
ഭക്ഷണം വടക്കോട്ട് ദർശനമായി ഇരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കുന്നു. ആരോഗ്യം നല്ല നിലയിൽ തുടരുന്നു. മനസ്സ് ശാന്തമായി തുടരുന്നു. വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം.
ബിസിനസ്സ് ചെയ്യുന്നവരോ ജോലിയിൽ വേഗത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോ പടിഞ്ഞാറ് ദിശയെ അഭിമുഖീകരിച്ച് വേണം ഭക്ഷണം കഴിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു.
തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത്. ഇതാണ് യമൻ്റെ ദിശ. ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു. എന്നിരുന്നാലും, നിങ്ങൾ കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏത് ദിശയിലും അഭിമുഖീകരിക്കാം.
രാത്രി ഭക്ഷണശേഷം അടുക്കള വൃത്തിഹീനമായി ഇടരുത്. അതായത് അടുക്കളയിൽ വൃത്തികെട്ട പാത്രങ്ങൾ ഉപേക്ഷിക്കരുത്. രാത്രിയിൽ അടുക്കള വൃത്തിഹീനമാക്കുന്നത് പണക്കാരനെപ്പോലും ദരിദ്രനാക്കുന്നു.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)