Vastu Tips: വാസ്തുവിൽ ഡൈനിംഗ് ഏരിയയ്ക്കുമുണ്ട് പ്രാധാന്യം; അറിയാം വിശദമായി
ഒരു ഡൈനിംഗ് റൂമിന് ഏറ്റവും അനുയോജ്യമായ ദിശ വീടിൻ്റെ പടിഞ്ഞാറോ കിഴക്കോ ആണ്. വടക്ക് അല്ലെങ്കിൽ തെക്ക് ദിശകളിലും ഡൈനിംഗ് റൂം സെറ്റ് ചെയ്യാം. തെക്കുപടിഞ്ഞാറ് ദിശയിൽ ഡൈനിംഗ് ഏരിയ വന്നാൽ അത് നെഗറ്റീവ് ഊർജ്ജം കൊണ്ടുവരും. അടുക്കളയോട് ചേർന്ന് ആയിരിക്കണം ഡൈനിംഗ് റൂം. പ്രധാന കവാടത്തിന് മുന്നിൽ തന്നെ ഡൈനിംഗ് ഏരിയ സ്ഥാപിക്കാതിരിക്കുക. കാരണം ഇത് വീടിൻ്റെ എനർജി ബാലൻസിനെ തടസ്സപ്പെടുത്തും.
ഡൈനിംഗ് ടേബിളിൻ്റെ ആകൃതിയും മെറ്റീരിയലും വളരെ പ്രധാനമാണ്. വീട്ടിൽ പോസിറ്റവിറ്റി നിറയ്ക്കുന്നതിൽ അതിന് വലിയ പങ്കുണ്ട്. ഊർജ്ജത്തിൻ്റെ ഒഴുക്കിനെ നേരിട്ട് സ്വാധീനിക്കുന്നു. ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ള ഡൈനിംഗ് ടേബിളുകളാണ് ഏറ്റവും മികച്ചതെന്ന് വാസ്തു ശാസ്ത്രം പറയുന്നു. അവ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പ്രതീകപ്പെടുത്തുന്നു. കുടുംബാംഗങ്ങൾക്കിടയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനാൽ വൃത്താകൃതിയിലുള്ളതും ഓവൽ ഷെയ്പിലുമുള്ള ടേബിളുകൾ അനുകൂലമല്ല. തടികൊണ്ടുള്ള മേശകൾ അനുയോജ്യമാണ്. അതേസമയം ലോഹമോ ഗ്ലാസ് മേശയോ വീട്ടിൽ അസ്വസ്ഥതയ്ക്ക് കാരണമായേക്കാം.
കുടുംബനാഥൻ കിഴക്കോ വടക്കോ അഭിമുഖമായി ഇരിക്കണം, ഇത് ഐശ്വര്യവും ആരോഗ്യവും നൽകും. മറ്റ് കുടുംബാംഗങ്ങൾക്ക് കിഴക്കോ വടക്കോ പടിഞ്ഞാറോ അഭിമുഖമായി ഇരിക്കാം. ഭക്ഷണം കഴിക്കുമ്പോൾ തെക്ക് ദിശയെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്, കാരണം ഈ ദിശ വീട്ടിൽ അസ്വസ്ഥതയോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഡൈനിംഗ് ഏരിയയിൽ വാം ലൈറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പകൽ സമയത്ത് നാച്ചുറൽ ലൈറ്റ് ആണ് നല്ലത്. എന്നാൽ വൈകുന്നേരം, പോസിറ്റീവ് എനർജിക്കായി നല്ലപോലെ പ്രകാശം ലഭിക്കുന്ന തരത്തിൽ ലൈറ്റ് സെറ്റ് ചെയ്യുക. ചുവരുകളിൽ ഇളം മഞ്ഞ, ക്രീം അല്ലെങ്കിൽ പേസ്റ്റൽ ഷേഡുകൾ ഉപയോഗിക്കുക.
ഡൈനിംഗ് റൂമിന്റെ വടക്ക് അല്ലെങ്കിൽ കിഴക്ക് ഭിത്തിയിൽ ഒരു കണ്ണാടി സ്ഥാപിക്കുന്നത് വാസ്തു പ്രകാരം ശുഭകരമാണ്. കണ്ണാടിയിലെ ഡൈനിംഗ് ടേബിളിൻ്റെ പ്രതിഫലനം ഐശ്വര്യവും സമൃദ്ധിയും വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.