Vastu Tips : ഈ ചെടികൾ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ ദാരിദ്ര്യത്തിന് കാരണമാകും
നെല്ലിക്ക ആരോഗ്യത്തിന് വളരെ ഗുണകരമാണ്. എന്നാൽ നെല്ലിക്ക വീട്ടുമുറ്റത്തോ, പരിസരത്തോ വെച്ച് പിടിപ്പിക്കുന്നത് വീട്ടിലെ സന്തോഷം നഷ്ടപ്പെടാനും, ദാരിദ്ര്യത്തിനും കാരണമാകും.
മുൾച്ചെടികൾ ഒരിക്കലും വീടിനുള്ളിൽ വളർത്താൻ പാടില്ല. അത് വീട്ടിനുള്ളിൽ വഴക്ക് ഉണ്ടാകാൻ കാരണമാകും.
നാരകം വീട്ടുമുറ്റത്തും ഉള്ളിലും വളർത്തുന്നത് വസ്തുശാസ്ത്ര പ്രകാരം ദോഷമാണ്. ഇത് ദരിദ്രത്തിനും വീട്ടിനുള്ളിൽ വഴക്ക് ഉണ്ടാകാനും കാരണമാകും.
പുളിമരം വീട്ടിന് പരിസരത്ത് വളർത്തുന്നത് വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാകാൻ കാരണമാകും.