Vastu Tips: നിങ്ങളുടെ വീട്ടില്‍ സമ്പത്തും സന്തോഷവും നിറയും, ഇക്കാര്യം മാത്രം ചെയ്‌താല്‍ മതി...
ഈ ലളിതമായ കാര്യങ്ങള്‍ ദിവസവും ചെയ്യുക വീട്ടിൽ എപ്പോഴും പോസിറ്റീവിറ്റി നിലനിർത്താൻ, ഈ ഉപായങ്ങള്‍ ദിവസവും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ ഉപായങ്ങള്‍ വളരെ എളുപ്പമാണ്, ഇവ ചെയ്യാന്‍ ഏറെ സമയവും വേണ്ടി വരില്ല....
എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലും പരിസരവും വൃത്തിയാക്കുക എല്ലാ ദിവസവും രാവിലെ വീടിന്‍റെ പ്രധാന വാതിലും ജനലുകളും തുറക്കുക. ഇതിനുശേഷം പ്രധാന വാതിലിന്‍റെ ഉമ്മറപ്പടി ഒരു നുള്ള് മഞ്ഞൾ കലർന്ന വെള്ളമുപയോഗിച്ച് കഴുകുക. ഇപ്രകാരം ചെയ്യുന്നതിലൂടെ, ലക്ഷ്മി ദേവി പ്രസാദിക്കുകയും സമ്പത്ത് വർഷിക്കുകയും ചെയ്യുന്നു.
വാതിലിൽ സ്വസ്തിക ഉണ്ടാക്കുക എല്ലാ ദിവസവും രാവിലെ വാതിലിൽ ഒരു സ്വസ്തിക ഉണ്ടാക്കുക, അങ്ങനെ പ്രധാന വാതിലിൽ നിന്ന് എല്ലായ്പ്പോഴും പോസിറ്റീവ് എനർജി ഒഴുകും. ഇതോടൊപ്പം, ഐശ്വര്യവും ഉണ്ടാകും. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഒരു കുറവും ഉണ്ടാകില്ല.
വീടിനു മുന്നിൽ രംഗോളി ഉണ്ടാക്കുക വീടിന്‍റെ പ്രധാന വാതിലിന്‍റെ ഇരു വശത്തും അരിപ്പൊടിയോ, ഗോതമ്പ് മാവോ ഉപയോഗിച്ച് ചെറിയ രംഗോളി ഉണ്ടാക്കുക. ഇത് വളരെ ശുഭകരമാണ്. എന്നാല്‍, രംഗോളി ദിവസവും ഉണ്ടാക്കുക ബുദ്ധിമുട്ടാവാം. ദിവസവും രംഗോളിയിടാന്‍ സാധിച്ചില്ല എങ്കില്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും രംഗോളി ഇടാന്‍ ശ്രദ്ധിക്കുക. ഇത് ഏറെ ശുഭകരമാണ്.
കർപ്പൂരം കത്തിക്കുക വീട്ടില്‍ ദിവസവും കർപ്പൂരം കത്തിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമാണ് കർപ്പൂരം കത്തിക്കേണ്ടത്. കർപ്പൂരത്തിന്‍റെ സുഗന്ധം വീട്ടിലാകെ നിറയുന്നത് പോസിറ്റിവിറ്റിയ്ക്കുള്ള ഒരു ഉറപ്പായ മാർഗമാണിത്.