Vastu Tips: ദൗര്‍ഭാഗ്യം സൗഭാഗ്യമായി മാറും...!! വെള്ളവുമായി ബന്ധപ്പെട്ട ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കൂ

Sat, 14 May 2022-6:15 pm,

ജലധാര സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ദിശ വടക്കോ അല്ലെങ്കില്‍ തെക്ക്-കിഴക്കോ ആണ്. ഈ ദിശകളില്‍ ജലധാര സൂക്ഷികുന്നത് വീട്ടില്‍ ഭാഗ്യം കൊണ്ടുവരും. ഇത് വീട്ടില്‍ പണത്തിന്‍റെ വരവും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുകയും ചെയ്യും.

കുടുംബത്തിലെ അംഗങ്ങൾക്കും കുടുംബ ബിസിനസിനും യാതൊരു ദോഷവും വരരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള ഉപായവും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്.  അതായത്,  വീടിന്‍റെ ലോഞ്ചിലോ ബാൽക്കണിയിലോ വെള്ളവുമായി ബന്ധപ്പെട്ട ഒരു ചിത്രമോ അല്ലെങ്കില്‍ വെള്ളവുമായി ബന്ധപ്പെട്ട ഒരു കലാവസ്തുവോ സൂക്ഷിക്കാം. ഇപ്രകാരം ചെയ്‌താല്‍, ഞൊടിയിടയില്‍ നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യമുണ്ടാകും.  

വീട്ടിൽ സമ്പത്തും ഐശ്വര്യവും  വര്‍ദ്ധിക്കാന്‍  വീടിന്‍റെ  വടക്കു-കിഴക്ക് ദിശയിൽ ഒരു മൺപാത്രത്തിലോ അല്ലെങ്കില്‍ മൺകുടത്തിലോ വെള്ളം  നിറച്ചു വയ്ക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ പുരോഗതിയിലേയ്ക്കുള്ള മുന്നേറ്റത്തിന് യാതൊരു തടസവും ഉണ്ടാകില്ല, കൂടാതെ,  വീട്ടില്‍ സമ്പത്തിന് യാതൊരു കുറവും ഉണ്ടാകില്ല.

 

വീട്ടിൽ ഒരു വലിയ പൂന്തോട്ടമോ പുൽത്തകിടിയോ ഉണ്ടെങ്കിൽ, അതിൽ ഒരു വെള്ളച്ചാട്ടം ഉണ്ടാക്കുന്നത് വളരെ ശുഭകരമാണ്.  പക്ഷേ, ഈ വെള്ളച്ചാട്ടം നിര്‍മ്മിക്കുമ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  അതിലെ വെള്ളം നിങ്ങളുടെ വീട്ടിലേക്ക് തന്നെ ഒഴുകണം, അല്ലെങ്കിൽ ഗുണത്തിന് പകരം ദോഷമായി രിയ്ക്കും സംഭവിക്കുക.  

വീട്ടിലെ അടുക്കളയിൽ ഒരിയ്ക്കലും വെള്ളത്തിന്‍റെ ചിത്രമോ വെള്ളച്ചാട്ടത്തിന്‍റെ ഷോപീസോ സൂക്ഷിക്കരുത്‌. അടുക്കളയില്‍  കുടിവെള്ളവും ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളവും മാത്രമേ പാടുള്ളൂ.  അല്ലാത്തപക്ഷം ഭാഗ്യം  ദൗര്‍ഭാഗ്യമായി മാറും...

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link