Vastu Tips For Money: സന്ധ്യയ്ക്ക് ശേഷം അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്; ദാരിദ്ര്യം ഫലം
വാസ്തുശാസ്ത്രത്തിൽ വീട്ടിൽ സന്തോഷവും സമാധാനവും സമ്പത്തും ഉണ്ടാകുന്നതിന് നിരവധി കാര്യങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ തെറ്റുകൾ വരുത്തുന്നത് ദാരിദ്ര്യത്തിലേക്കും മറ്റ് പ്രശ്നങ്ങളിലേക്കും നയിക്കും.
സന്ധ്യയ്ക്ക് ശേഷം പണമിടപാടുകൾ നടത്തുന്നത് ശുഭകരമല്ല. സൂര്യാസ്തമയത്തിന് ശേഷം കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. കടബാധ്യതകൾ വർധിക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.
ഭക്ഷണം പാകം ചെയ്തതും കഴിച്ചതുമായ പാത്രങ്ങൾ കഴുകാതെ സിങ്കിൽ കൂട്ടിയിടരുത്. അത്താഴത്തിന് ശേഷം അഴുക്കായ പാത്രങ്ങൾ കഴുകാതെ വയ്ക്കുന്നത് വീട്ടിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും.
രാത്രിയിൽ വസ്ത്രം കഴുകുന്നത് അശുഭകരമാണ്. ഇത് കുടുംബത്തിലെ സമാധാനം ഇല്ലാതാക്കും. വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാകും. പകൽ എപ്പോൾ വേണമെങ്കിലും വസ്ത്രം കഴുകാം. സന്ധ്യയ്ക്ക് ശേഷം വസ്ത്രം കഴുകരുത്.
കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കരുത്. ഇത് ജീവിതത്തെ മോശമായി ബാധിക്കും. ഇത് കുടുംബത്തിൽ നെഗറ്റീവ് എനർജിയുണ്ടാക്കുകയും കുടുംബാംഗങ്ങൾക്കുള്ളിൽ തർക്കങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)