Vastu Tips For Money: അശുഭകരമായ ഈ അടയാളങ്ങൾ കുബേരന്റെ അതൃപ്തിയുടെ സൂചനകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, പരിഹാരം ഇങ്ങനെ
വീട്ടിൽ എപ്പോഴും ചിലന്തി വല കാണുന്നത് അശുഭസൂചനയാണ്. വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും ചിലന്തി വല ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.
തുടർച്ചയായി സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുകയും ധനനഷ്ടം സംഭവിക്കുകയും ചെയ്യുന്നത് കുബേരൻറെ അപ്രീതിയുടെ സൂചനയാണ്. ഇത് കടങ്ങൾ വർധിക്കുന്നതിനും പ്രതിസന്ധികൾക്കും കാരണമാകും.
വീടിനുള്ളിൽ ഇടയ്ക്കിടെ ഗ്ലാസ് പൊട്ടുന്നത് അശുഭ സൂചനയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കണം. ഇത് വരാനിരിക്കുന്ന മോശം കാര്യങ്ങളുടെ സൂചനയാണ്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും.
പൂജാവിളക്ക് കെടുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. വിളക്കിൽ ആവശ്യത്തിന് എണ്ണയുണ്ടെങ്കിലും കാറ്റ് വീശുന്നില്ലെങ്കിലും വിളക്ക് അണയുന്നത് ദേവീദേവന്മാരുടെ അപ്രീതിയുടെ ലക്ഷമായാണ് കണക്കാക്കുന്നത്.
നിങ്ങളുടെ വളർച്ചുമൃഗങ്ങളോ പരിസരത്തുള്ള മറ്റ് മൃഗങ്ങളോ ഉച്ചത്തിൽ കരയുന്നത് അശുഭകരമായ സൂചനകളാണ്. ഇത് മോശം സംഭവങ്ങൾ ഉണ്ടാകാൻ പോകുന്നതിൻറെ അടയാളങ്ങളാണ്.
ഇത്തരം അശുഭകരമായ കാര്യങ്ങൾ വീട്ടിൽ ഉണ്ടായാൽ ഇതിന് പ്രതിവിധി ചെയ്യേണ്ടതാണ്. സർവദുഖരേ ദേവി മഹാലക്ഷ്മി നമോസ്തുതേ എന്ന മന്ത്രം ദിവസവും ജപിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)