Plant Vastu Tips: വിഷ്ണുവിന് പ്രിയപ്പെട്ട ഈ ചെടി വീട്ടിൽ നടൂ, വാസ്തുദോഷങ്ങൾ മാറും; ജീവിതത്തിൽ ഉയർച്ചയുണ്ടാകും
വാസ്തു ശാസ്ത്രത്തിൽ മരങ്ങളും ചെടികളും നടുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇവയ്ക്ക് ജ്യോതിഷപരമായ പ്രാധാന്യവും ഉണ്ട്.
മഞ്ഞ അരളി വിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പമാണ്. ഈ പുഷ്പം ലക്ഷ്മീദേവിക്കും വളരെ പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ നടുന്നത് കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും ജീവിതത്തിൽ സമാധാനവും നൽകുന്നു.
വാസ്തുശാസ്ത്ര പ്രകാരം, വീട്ടിൽ മഞ്ഞയോ വെള്ളയോ നിറത്തിലുള്ള അരളി ചെടി നടുന്നത് ശുഭകരമാണ്. ഇതിന് കിഴക്കോ പടിഞ്ഞാറോ ദിശയാണ് ശുഭകരമായി കാണുന്നത്.
ചുവന്ന അരളി വീട്ടിൽ നടാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് അശുഭകരമായി കണക്കാക്കുന്നു. മഞ്ഞ, വെള്ള അരളികളാണ് വീട്ടിൽ നടാൻ ഉത്തമം.
അരളി ചെടിക്ക് ആയുർവേദ ഗുണങ്ങളും ഉണ്ട്. അലർജി പ്രശ്നങ്ങൾ ചെറുക്കുന്നതിന് ഇത് ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്. എന്നാൽ, ഇവയിൽ വിഷാംശം ഉള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)