Vastu Tips: പൂജാമുറിയിൽ ഇവ സൂക്ഷിക്കരുത്! ദോഷങ്ങൾ വിടാതെ പിന്തുടരും
വാസ്തു ശാസ്ത്രപ്രകാരം ഉഗ്രമൂർത്തികളുടെ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കരുത്. ഇങ്ങനെ ചെയ്താൽ വീട്ടിൽ ദോഷമുണ്ടാകുമെന്നാണ് വിശ്വാസം.
പൂജാമുറിയിൽ സാധാരണയായി പുരാണ കഥകളും ശ്ലോകങ്ങളും അടങ്ങിയ പുസ്തകങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ കീറിയ പുസ്തകങ്ങൾ ഉണ്ടാകരുതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. കീറിയ പുസ്തകം നിങ്ങളുടെ പൂജാമുറിയിൽ ഉണ്ടെങ്കിൽ, ഉടൻ തന്നെ അത് വെള്ളത്തിൽ ഒഴുക്കി കളയേണ്ടതാണ്.
ഹൈന്ദവ വിശ്വാസം അനുസരിച്ച് പൂജയിൽ അക്ഷതം വളരെ പ്രധാനമാണ്. എന്നാൽ പൊട്ടിയ അരികൊണ്ട് അക്ഷതം ഉണ്ടാക്കരുത്. അക്ഷതത്തിൽ പൊട്ടിയ അരി ഉണ്ടെങ്കിൽ പൂജാമുറിയിൽ സൂക്ഷിക്കരുത്.
ഹൈന്ദവ വിശ്വാസത്തിൽ പൂർവികർക്ക് വളരെ പ്രാധാന്യമുണ്ട്. എന്നാൽ അവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അശുഭകരമായ ഫലങ്ങൾക്ക് കാരണമാകും.
തകർന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നത് ദോഷം ചെയ്യും. ഇവ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വീട്ടിൽ നെഗറ്റീവ് എനർജി നിലനിൽക്കും.