Vastu tips for safe locker: വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് ഈ നിറം നൽകൂ... സമ്പത്തിന് കുറവുണ്ടാകില്ല
വീട്ടിൽ സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരിക്കുന്നതിനും മികച്ച സാമ്പത്തിക സ്ഥിതി ഉണ്ടാകുന്നതിനും വാസ്തുശാസ്ത്രം കൃത്യമായി പാലിക്കേണ്ടത് പ്രധാനമാണ്.
വാസ്തുശാസ്ത്ര പ്രകാരം, വടക്ക് ദിശയിൽ ലോക്കർ നിർമിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. സമ്പത്തിൻറെ ദേവനായ കുബേരൻറെയും ലക്ഷ്മിദേവിയുടെയും ദിശയാണ് വടക്ക്. ഈ ദിശയിൽ ലോക്കർ നിർമിക്കുന്നത് വീട്ടിൽ സമ്പത്ത് ഉണ്ടാകാൻ സഹായിക്കുന്നു.
വാസ്തുശാസ്ത്ര വിധി പ്രകാരം, പണം സൂക്ഷിക്കുന്നത് മികച്ച നിറം സ്വർണനിറമാണ്. ഇതല്ലെങ്കിൽ മഞ്ഞയോ വെള്ളയോ നിറം നൽകാം. ഈ നിറങ്ങൾ നൽകിയാൽ പണത്തിന് ഒരിക്കലും ക്ഷാമം ഉണ്ടാകില്ല.
ദൈവ വിഗ്രഹങ്ങൾക്കോ ചിത്രങ്ങൾക്കോ നേരെ മുൻപിൽ ലോക്കർ സ്ഥാപിക്കരുത്. ലോക്കറും ദൈവസാന്നിധ്യവും മുഖാമുഖം പാടില്ല. ഇത് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും കടബാധ്യതകൾക്ക് കാരണമാകുകയും ചെയ്യും.
സേഫും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക. തകർന്നതും പൊട്ടിയതുമായ വസ്തുക്കൾ ലോക്കറിൽ സൂക്ഷിക്കരുത്. ലോക്കറുള്ള മുറിയുടെ ചുമരിലെ പെയിൻറും വൃത്തിയായിരിക്കണം.
പണം ചെറിയ സംഖ്യയാണെങ്കിലും കൃത്യമായി സൂക്ഷിക്കുക. സേഫ് ശൂന്യമായിരിക്കുന്നത് ശുഭകരമല്ല. അനാവശ്യ സാധനങ്ങൾ, പഴയ ബില്ലുകൾ എന്നിവ സേഫിൽ സൂക്ഷിക്കരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)