Vastu Tips For Tulsi: ഈ മാസം തുളസിയ്ക്കൊപ്പം ഈ ചെടികള്‍കൂടി നടാം, ഫലം പണത്തിന്‍റെ പെരുമഴ..!!

Thu, 14 Jul 2022-4:24 pm,

കൂവളം ( Aegle marmelos - Bael)   ഈ മാസം (സാവന്‍) ശിവ ഭാഗവനായി സമര്‍പ്പിച്ചിരിക്കുന്ന മാസമാണ്.  ശിവ പൂജയില്‍ ഒഴുവാക്കാന്‍ പാടില്ലാത്ത ഒന്നാണ്  കൂവളത്തിന്‍റെ ഇല.   കൂവളത്തില്‍  ശങ്കര്‍ ഭഗവാൻ  വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.  കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. അതിനാല്‍ ഈ മാസത്തില്‍ വീട്ടില്‍ ഒരു കൂവള ചെടി നടുക. 

 

തൊട്ടാവാടി (Mimosa Plant) 

വാസ്തു ശാസ്ത്രത്തിൽ തൊട്ടാവാടി (Mimosa Plant) എന്ന ചെടിയും വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ച് ദിവസവും നനച്ചാൽ ജാതകത്തിലെ രാഹുദോഷം നീങ്ങും. രാഹു ജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സാമ്പത്തിക നഷ്ടം, പുരോഗതിയിലെ തടസ്സങ്ങൾ, രോഗങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം.  ചെടി നടുന്നതിലൂടെ ശനിദേവന്‍റെ  അനുഗ്രഹം ലഭിക്കും. തുളസിയ്ക്കൊപ്പം ഈ ചെടി നട്ടാല്‍  വീട്ടില്‍   ഐശ്വര്യം പതിന്മടങ്ങ്‌ വര്‍ദ്ധിക്കും.   

ധാതുര ചെടി (Datura) 

ധാതുര ചെടി  ഭഗവാന്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്, അതിനാൽ ശിവാരാധനയിൽ ധാതുര സമർപ്പിക്കുന്നു. സാവൻ മാസത്തിലെ ഞായറാഴ്ചയോ ചൊവ്വാഴ്ചയോ വീട്ടിൽ ഒരു ധാതുര ചെടി നടുക, നിങ്ങൾക്ക് ഭഗവാന്‍റെ അനുഗ്രഹങ്ങൾ ലഭിക്കും. 

വാഴ (Banana Tree) 

വാഴ മഹാവിഷ്ണുവിന് വളരെ പ്രിയപ്പെട്ടതും വ്യാഴവുമായി ബന്ധപ്പെട്ടതുമാണ്. ജ്യോതിഷത്തിൽ വ്യാഴത്തെ ശുഭഗ്രഹമായി കണക്കാക്കുന്നു. ഗുരു ശുഭഭാവനാണെങ്കിൽ, ആ വ്യക്തിയുടെ ഭാഗ്യം ശക്തമായി നിലനിൽക്കും. അവന്‍റെ  എല്ലാ ജോലികളും ആഗ്രഹങ്ങളും  എളുപ്പത്തിൽ നിറവേറ്റപ്പെടും.  തുളസി ചെടിക്കൊപ്പം വാഴയും നട്ടാല്‍ സാമ്പത്തിക പ്രശ്‌നങ്ങളെല്ലാം അവസാനിക്കും. എന്നാൽ ഈ രണ്ടു ചെടികളും അടുത്തടുത്തായി നടരുത്. വീടിന്‍റെ പ്രധാന വാതിലിൻറെ ഇടതുവശത്ത് തുളസി ചെടിയും വലതുവശത്ത് വാഴച്ചെടിയും നടുന്നത് നല്ലതാണ്.   

ചെമ്പകം (Michelia) 

വീട്ടില്‍  ചെമ്പക ചെടി നടുന്നത്   വളരെ നല്ലതാണ്. ഈ ചെടി ഭാഗ്യത്തിന്‍റെ പ്രതീകമാണ്, ഇത് നട്ടുവളർത്തുന്നത് വീടിന് ധാരാളം സമ്പത്ത് നൽകുന്നു. എല്ലാ പ്രശ്നങ്ങളും നീങ്ങുന്നു. വാസ്തു ശാസ്ത്ര പ്രകാരം ഈ ചെടി വടക്ക് പടിഞ്ഞാറ് ദിശയിൽ നടുന്നതാണ് ഉത്തമം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link