Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!
അന്നപൂർണ ധാന്യം സംഭാവന ചെയ്യുന്ന ചിത്രം
അന്നപൂർണ ധാന്യം സംഭാവന ചെയ്യുന്ന ചിത്രം വീടിന്‍റെ അടുക്കളയില്‍ സ്ഥാപിക്കാം, ഇതുവഴി നിങ്ങളുടെ ഭവനം ധന ധാന്യത്താല്‍ നിറയും. നിങ്ങളുടെ ഭവനത്തില്‍ യാതൊരു കുറവും ഉണ്ടാകില്ല.
ശ്രീകൃഷ്ണന്‍റെ ഓടക്കുഴൽ
കടയിലോ വീട്ടിലോ പൂജാമുറിയിൽ ശ്രീകൃഷ്ണന്‍റെ പുല്ലാങ്കുഴൽ വച്ചാൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ഇത് ബിസിനസിലും ജോലിയിലും പുരോഗത്ഇ നല്‍കും.
ഓടുന്ന കുതിരകളുടെ ചിത്രം
ഓടുന്ന കുതിരകളുടെ ചിത്രം ഏറെ പ്രചോദനം നല്‍കുന്നതാണ്. ഈ ചിത്രം വീട്ടിലോ ഓഫീസിലോ വയ്ക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇത്തരത്തില്‍ ഓടുന്ന 7 കുതിരകളുടെ ചിത്രം കിഴക്ക് ദിശയിൽ വേണം വയ്ക്കാന്‍. ഇത് ഭാഗ്യം മാത്രമല്ല, കുടുംബത്തിൽ പുരോഗതിയും നല്‍കും.
സ്ഫടികം കൊണ്ടുള്ള ആമ
വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ ഒരു ക്രിസ്റ്റൽ ആമയെ വയ്ക്കാം. വടക്ക് ദിശയിലാണ് ഇത് വയ്ക്കേണ്ടത്. വാസ്തു ദോഷങ്ങൾ അകറ്റാനും ധനലാഭം ഉണ്ടാകാനും സ്ഫടികം കൊണ്ടുള്ള ആമ സഹായിയ്ക്കും.
പിച്ചള സിംഹം വീട്ടില്‍ പിച്ചള കൊണ്ടുള്ള സിംഹത്തെ സ്ഥാപിക്കാം. ഇത് വീടിന്‍റെ വടക്കുകിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിലാണ് വയ്ക്കേണ്ടത്. വീട്ടില്‍ പിച്ചള കൊണ്ടുള്ള സിംഹത്തെ സൂക്ഷിക്കുന്നതിന്‍റെ അര്‍ഥം ദേവഗുരു ബൃഹസ്പതി അതിൽ വസിക്കുന്നു എന്നതാണ്. ആളുകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇത് സഹായിയ്ക്കും
മത്സ്യ ശിൽപം
നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം വേണമെങ്കിൽ അല്ലെങ്കിൽ സമ്പത്ത് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ വീടിന്‍റെ ചുമരുകളിൽ മത്സ്യ ശിൽപങ്ങള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍ സ്ഥാപിക്കാം ഇത് വീട്ടിൽ സന്തോഷം കൊണ്ടുവരും.
ഒട്ടക പ്രതിമ
ഒട്ടക പ്രതിമ എപ്പോഴും നിങ്ങളുടെ വീടിന്‍റെ വടക്ക്-പടിഞ്ഞാറ് ദിശയിലാണ് സൂക്ഷിക്കേണ്ടത്. ഇത് നിങ്ങളുടെ കരിയറിലെയും ജോലിയിലെയും പുരോഗതിക്ക് മാത്രമല്ല, ബിസിനസില്‍ ഉയർച്ചയ്ക്കും വഴിയൊരുക്കും.
വെള്ളി ഇഷ്ടിക
ഒരു വെള്ളി ഇഷ്ടിക നിങ്ങള്‍ക്ക് ലോക്കറില്‍ സൂക്ഷിക്കാം. അതായത് ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവും ഉണ്ടാകില്ല...
വീട്ടില്‍ സൂക്ഷിക്കാം വെള്ളികൊണ്ടുള്ള ആനകള്‍ ... നിങ്ങൾക്ക് ജീവിതത്തില്‍ ധാരാളം സമ്പത്ത് നെടന്നമെങ്കില്‍ ഈ ചെറിയ ഉപായം ചെയ്യാം. അതായത് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാന്‍ നിങ്ങൾക്ക് വീട്ടിലോ കടയിലോ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ആനയുടെ പ്രതിമ സൂക്ഷിക്കാം. ഈ പ്രതിമകള്‍ വെള്ളി കൊണ്ടുള്ളതാണ് എങ്കില്‍ ഉത്തമം.