Lucky Gift: ഭാഗ്യം നല്‍കും സമ്മാനങ്ങള്‍...! ഈ സാധനങ്ങള്‍ ഉപഹാരമായി നല്‍കുന്നതും ലഭിക്കുന്നതും ശുഭകരം
ഗണപതിയുടെ ചിത്രം ഗണപതിയുടെ ചിത്രമോ പെയിന്‍റിംഗോ സമ്മാനിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് വളരെ ശുഭകരമാണ്. ഇത് നിങ്ങളുടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. ഗണപതിയുടെ അനുഗ്രഹത്താൽ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കും.
വെള്ളി കൊണ്ടുള്ള പാത്രങ്ങൾ ഏറ്റവും ശുദ്ധമായ ലോഹങ്ങളിലൊന്നാണ് വെള്ളി. വാസ്തു ശാസ്ത്രമനുസരിച്ച്, വെള്ളി കൊണ്ട് നിർമ്മിച്ച സമ്മാനങ്ങൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വഴിതെളിക്കുന്നു. ഇത് നിങ്ങളുടെ വീട്ടില്‍ സാമ്പത്തികഭാഗ്യം കൊണ്ടുവരും
ജോഡിയായുള്ള ആനകളുടെ പ്രതിമകള്‍ അല്ലെങ്കില്‍ ചിത്രങ്ങള്‍
പുരാണത്തില്‍ ആനയെ വളരെ ഐശ്വര്യമായി കണക്കാക്കുന്നു. ആനയും ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്മാനമായി ഒരു ജോടി ആനയുടെ പ്രതിമകളോ ആനയുടെ ചിത്രങ്ങളോ നല്‍കുന്നതും ലഭിക്കുന്നതും വളരെ മംഗളകരമാണ്. സമ്മാനമായി നൽകുന്ന ഈ ആനകൾ വെള്ളിയോ പിച്ചളയോ തടി കൊണ്ടുള്ളതോ ആണെങ്കിൽ നല്ലത്. ചില്ലു കൊണ്ടുണ്ടാക്കിയ ആനകളെയോ എളുപ്പത്തിൽ പൊട്ടാവുന്ന വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ചവയോ സമ്മാനമായി നല്‍കരുത്.
കുതിരകളുടെ ചിത്രം
കടിഞ്ഞാൺ ഇല്ലാത്ത വേഗത്തില്‍ ഓടുന്ന കുതിരകളുടെ ചിത്രംവീട്ടില്‍ ഉള്ളത് വേഗത്തിലുള്ള പുരോഗതി നൽകുമെന്നാണ് വിശ്വാസം. അത്തരത്തിലുള്ള 7 കുതിരകളുടെ ചിത്രം സമ്മാനമായി നൽകുകയോ സമ്മാനമായി ലഭിക്കുകയോ ചെയ്താൽ അത് വളരെ ഐശ്വര്യമാണ്.
മൺപാത്രങ്ങൾ
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് വീട്ടിൽ മൺപാത്രങ്ങളോ മണ്ണുകൊണ്ടുള്ള അലങ്കാര വസ്തുക്കളോ ഉള്ളത് വളരെ ശുഭകരമാണ്. ഇത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിപ്പിക്കുന്നു. ഇവ സമ്മാനമായി നൽകുന്നതും ഭാഗ്യമാണ്. ഇത് പണം വരാനുള്ള പുതിയ വഴികൾ തുറക്കുന്നു...