Vastu Tips: കണ്ണാടി വയ്ക്കേണ്ടത് വീടിന്റെ ഈ ദിശയിൽ; ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും, സമ്പത്ത് വർധിക്കും

Wed, 17 Apr 2024-2:37 pm,

എല്ലാ വീട്ടിലും അലങ്കാരത്തിനായി കണ്ണാടി വയ്ക്കാറുണ്ട്. എന്നാൽ ഇവ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. കണ്ണാടിയിൽ പൊടി പടലങ്ങൾ അടിഞ്ഞുകൂടുന്നത് അശുഭകരമായാണ് കണക്കാക്കുന്നത്. കണ്ണാടി ദിവസവും വൃത്തിയാക്കണം.

വീടിൻറെ തെക്ക് ഭാഗത്തുള്ള ഭിത്തിയിൽ കണ്ണാടി സ്ഥാപിക്കരുത്. ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. വടക്ക് കിഴക്ക് ഭാഗത്ത് മാത്രം കണ്ണാടി സ്ഥാപിക്കുക. പൊട്ടിയ കണ്ണാടി വീട്ടിൽ സൂക്ഷിക്കരുത്.

വീടുകളിലെ ജനലുകളും വാതിലുകളും വൃത്തിയാക്കേണ്ടത് പ്രധാനമാണ്. ജനലുകളിലും വാതിലുകളിലും പൊടി അടിഞ്ഞുകൂടുന്നതും ചിലന്തിവല കെട്ടുന്നതും ഐശ്വര്യക്കേടാണ്.

വീടിൻറെ വാസ്തു അവിടെ താമസിക്കുന്നവരിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നു. രാവിലെ ശംഖ് ഊതുന്നത് നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും പോസിറ്റീവ് എനർജി കൊണ്ടുവരികയും ചെയ്യുന്നു.

വീട്ടിൽ ഗംഗാജലം ഉണ്ടെങ്കിൽ അത് വീടിൻറെ വടക്ക് കിഴക്ക് കോണിൽ സൂക്ഷിക്കുക. ഗംഗാജലം ഒരിക്കലും പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിക്കരുത്. ഗ്ലാസ് ബോട്ടിലിൽ സൂക്ഷിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link