Vastu Tips: കുടുംബം പോലും തകര്‍ന്നേക്കാം; ഈ 10 വസ്തുക്കള്‍ ഒരിക്കലും വീട്ടിൽ സൂക്ഷിക്കരുത്

Tue, 25 Jul 2023-5:11 pm,

യുദ്ധ ചിത്രങ്ങൾ - യുദ്ധം, പോരാട്ടങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നാശം എന്നിവ ചിത്രീകരിക്കുന്ന ചിത്രങ്ങൾ ഒരിക്കലും വീടുകളിൽ സൂക്ഷിക്കരുത്. അത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ദൗർഭാ​ഗ്യത്തെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നതിന് തുല്യമാണ്. ഇത് വീടിന്റെ ഐക്യം തകർക്കും. മാത്രമല്ല, ഇത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ പങ്കാളികൾക്കിടയിൽ പ്രശ്നങ്ങൾക്കും കാരണമാകാം. 

പിരമിഡ്, താജ്മഹൽ ചിത്രങ്ങൾ - പിരമിഡുകൾ, താജ്മഹൽ എന്നിവയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. കാരണം, അവ ഒരുതരത്തിൽ ശ്മശാനത്തിന്റെയോ മരണവുമായി ബന്ധപ്പെട്ട എന്തിന്റെയെങ്കിലും പ്രതീകങ്ങളോ ആണ്. അത്തരം കാര്യങ്ങൾ ദൗർഭാഗ്യം കൊണ്ടുവരികയും ആരോഗ്യവും പണവും നഷ്ടപ്പെടുത്തുകയും ചെയ്യും.

ചുവരുകൾക്ക് പച്ച, ചുവപ്പ് നിറം - ചുവരിൽ പച്ചയോ ചുവപ്പോ പെയിന്റ് ഉപയോ​ഗിക്കാൻ പാടില്ല. പച്ച ചായം പൂശിയ ഭിത്തികൾ അസുഖം വരുത്തുകയും കിടപ്പുമുറിയുടെ ഭിത്തിയിൽ ചുവന്ന പെയിന്റ് ഉപയോ​ഗിക്കുന്നത് ഈ മുറിയിൽ ഉറങ്ങുന്ന വ്യക്തിയെ അക്രമാസക്തനാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് അവരുടെ പെരുമാറ്റത്തിൽ പ്രതിഫലിക്കുകയും വീട്ടിൽ വഴക്കുകളോ തർക്കങ്ങളോ ഉണ്ടാക്കുകയും ചെയ്യും.

പൂജാ മണി - പൂജാ മണികൾ വീടിനുള്ളിൽ ഉപയോഗിക്കാൻ പാടില്ല. ഇത് കുടുംബാംഗങ്ങൾക്കിടയിൽ വഴക്കുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത് വീട്ടിൽ അസ്വാരസ്യം ഉണ്ടാക്കുമെന്നാണ് വിശ്വാസം. 

വാടിയ ചെടികൾ - റോസാപ്പൂക്കൾ ഒഴികെയുള്ള മുള്ളുള്ളതും ഉണങ്ങിയതും കേടായതുമായ എല്ലാ ചെടികളും വീട്ടിൽ നിന്ന് നീക്കം ചെയ്യുക. വീടിനുള്ളിൽ കേടായ ചെടികളുടെ സാന്നിധ്യമുണ്ടെങ്കിൽ അത് വീട്ടിൽ താമസിക്കുന്ന ആളുകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും.

കേടായ ക്ലോക്കുകൾ - കേടായതോ തകർന്നതോ ആയ ക്ലോക്കോ വാച്ചോ ഉണ്ടെങ്കിൽ അവ നന്നാക്കി സൂക്ഷിക്കുക. അല്ലെങ്കിൽ അവ ഉപേക്ഷിക്കുക. തകർന്നതോ കേടായതോ ആയ ക്ലോക്കുകൾ ഒരുപാട് കഷ്ടപ്പാടുകൾക്കൊപ്പം നിർഭാഗ്യവും ആരോഗ്യപ്രശ്നങ്ങളും വീട്ടിലേയ്ക്ക് കൊണ്ടുവരും. 

പഴയ കലണ്ടറുകൾ - പഴയ കലണ്ടറുകൾ വീട്ടിൽ നിന്ന് ഒഴിവാക്കണം. ഭൂതകാലത്ത് സംഭവിച്ച കഷ്ടപ്പാടുകളിൽ അവ നിങ്ങളെ തളച്ചിടും. ഇത് ഭാഗ്യം വരുന്നത് തടയുന്നു. ആ വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുന്നതിനും ഇത് തടസ്സമാകുന്നു.

പൊട്ടിയ ​കണ്ണാടി - പൊട്ടിയ കണ്ണാടികൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. ഇത് ദൗർഭാഗ്യത്തെ ആകർഷിക്കും. തകർന്ന ഗ്ലാസ് വീട്ടിൽ താമസിക്കുന്ന ആളുകളുടെ തകർന്ന ജീവിതത്തെ ചിത്രീകരിക്കുന്നവയാണെന്നാണ് പണ്ടുകാലങ്ങളിലെ വിശ്വാസം. അവ സ്റ്റോർറൂമിൽ പോലും സൂക്ഷിക്കരുത്.

കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ - കേടായ ഇലക്‌ട്രോണിക് ഉപകരണങ്ങളും ദീർഘകാലത്തേക്ക് ഉപയോഗത്തിലില്ലാത്തതും ഭാവിയിൽ ഒരിക്കലും ഉപയോഗിക്കാത്തതുമായവ സൂക്ഷിക്കാൻ വീടുകളിൽ പാടില്ല. കേടായ വസ്തുക്കൾ സൂക്ഷിക്കുന്നത് വീടിന് ദോഷം വരുത്തും. ഒന്നുകിൽ ഇവ വലിച്ചെറിയുകയോ അല്ലെങ്കിൽ വിൽക്കുകയോ ചെയ്യണം.

പക്ഷികളുടെ പെയിന്റിം​ഗുകൾ - മൂങ്ങ, വവ്വാലുകൾ, കഴുകന്മാർ തുടങ്ങിയ പക്ഷികളുടെ പെയിന്റിംഗുകൾ നെഗറ്റീവ് എനർജി കൊണ്ടുവരുന്നതിനാൽ ഇവ വീട്ടിൽ സൂക്ഷിക്കരുത്. ഇത് വീട്ടിൽ താമസിക്കുന്ന ആളുകളുടെ സ്വഭാവത്തെ ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link