വേദികയുടെ പുത്തൻ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
തെന്നിന്ത്യയിൽ എല്ലാ ഭാഷകളിൽ ഇപ്പോഴും ഇത്രത്തോളം സജീവമായി നിൽക്കുന്ന മറ്റൊരു താരമുണ്ടോ എന്നത് സംശയമാണ്.
15 വർഷത്തോളമായി വേദിക സിനിമയിൽ വന്നിട്ടെങ്കിലും അഭിനയത്തിൽ ചലഞ്ചിങ് ആയിട്ടുള്ള കഥാപാത്രങ്ങൾ അധികം വേദിക ചെയ്തിട്ടില്ല. മദ്രാസി എന്ന തമിഴ് സിനിമയിലൂടെയാണ് വേദിക അഭിനയ മേഖലയിലേക്ക് വരുന്നത്.
രാഘവ് ലോറൻസിന്റെ കൂടെയുള്ള മുനി എന്ന സിനിമയാണ് വേദികയെ തെന്നിന്ത്യയിൽ സുപരിചിതയാക്കിയത്.
ശൃംഗാരവേലൻ ശേഷം മലയാളത്തിൽ കസിൻസ്, ജയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ, തരംഗം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചെത്തി മന്ദാരം തുളസിയാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം.
സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകർ ഫോളോ ചെയ്യുന്ന ഒരാളാണ് വേദിക. ഇപ്പോഴിതാ കടലിലെ വെള്ളത്തിൽ ഊഞ്ഞാലാടി കളിക്കുന്ന വേദികയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ വേദികയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നുള്ള കമന്റുകളും ധാരാളമുണ്ട്. മാലിദ്വീപിൽ പോയപ്പോൾ ഉള്ള ഫോട്ടോസാണോ ഇതെന്ന് ആരാധകർ ചോദിക്കുന്നുണ്ട്.