Astrology: രണ്ട് മാസത്തിൽ ശനിയും ശുക്രനും ഒന്നിക്കുന്നു; മൂന്ന് രാശികൾ ഇനി നേട്ടങ്ങളുടെ കൊടുമുടിയിൽ
മൂന്ന് രാശികൾക്കാണ് ഈ രാശിമാറ്റത്തിന്റെ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങളുണ്ടാകും. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകും. ബിസിനസിൽ ലാഭമുണ്ടാകും. എല്ലാ മേഖലയിലും ശോഭിക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
മകരം രാശിക്കാർക്ക് ബിസിനസിൽ ശോഭിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ ആഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ സ്ഥലം, വാഹനം, വീട് തുടങ്ങിയവ സ്വന്തമാക്കാൻ യോഗമുണ്ടാകും.
കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമാണ്. പുതിയ വീട്, വാഹനം എന്നിവ വാങ്ങാൻ അവസരമുണ്ടാകും. ബിസിനസുകളിൽ ലാഭമുണ്ടാകും. എല്ലാ മേഖലയിലും വിജയം നേടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)