Gossiping Nakshatras: പരദൂഷണം പറയാൻ മിടുക്കരാണ് ഇവർ, ഈ നക്ഷത്രക്കാരിൽ നിങ്ങളുമുണ്ടോ?
സ്വന്തം കാര്യങ്ങൾ നല്ല രീതിയിൽ നടത്തിയെടുക്കാൻ മിടുക്കരാണ് ഭരണി നക്ഷത്രക്കാർ. തന്നെക്കാൾ മറ്റൊരാൾ വളരുന്നതിൽ അസൂയ ഉള്ളവരാണ് ഇവർ. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനും അവരെക്കുറിച്ച് പരദൂഷണം പറയാനും ഇവർക്ക് ഇഷ്ടമായിരിക്കും.
പരദൂഷണ പ്രിയരാണ് വിശാഖം നക്ഷത്രക്കാര്‍. പലപ്പോഴും മനപ്പൂര്‍വ്വം മറ്റുള്ളവരെ ദ്രോഹിക്കാൻ ഇവർ ഉദ്ദേശിക്കുന്നില്ലെങ്കിലും ഇവർ പറയുന്ന കാര്യങ്ങള്‍ പരദൂഷണമായി മാറാനുള്ള സാധ്യതയുണ്ട്.
സ്വന്തം അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന ഒരു കാര്യവും നടക്കാൻ തിരുവാതിര നക്ഷത്രക്കാർ അനുവദിക്കില്ല. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ നിരീക്ഷിക്കുന്ന ഇവര്‍ അവർക്കെതിരെ പരദൂഷണം പറയുകയും ചെയ്യും.
മനസിൽ തോന്നുന്നത് പറയുന്ന നക്ഷത്രക്കാരാണ് മകം നക്ഷത്രക്കാര്‍. എന്നാൽ ഇവർ അങ്ങനെ പറയുന്നത് പരദൂഷണമായി മാറാനും സാധ്യത കൂടുതലാണ്.
തങ്ങൾ വിചാരിക്കുന്നത് മാത്രമാണ് ശരി എന്ന ചിന്താഗതിയുള്ളവരാണ് തൃക്കേട്ട നക്ഷത്രക്കാര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരെക്കുറിച്ച് ഊഹിച്ച് പറയാനും ഇവർ മിടുക്കരാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)