Veer Savarkar International Airport Port Blair: വീർ സവർക്കർ വിമാനത്താവളത്തിന്‍റെ മനോഹരമായ പുതിയ ടെർമിനൽ, ചിത്രങ്ങൾ കാണാം

Mon, 17 Jul 2023-9:56 pm,

പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം ജൂലൈ 18, ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കാന്‍ ഈ ടെര്‍മിനലിന് കഴിയും. കൂടാതെ വ്യോമഗതാഗതത്തിന് ഉത്തേജനം നൽകുകയും മേഖലയിലെ ടൂറിസം വർദ്ധിപ്പിക്കുകയും ചെയ്യും.

 

വളരെ മനോഹരമായ ഡിസൈനിലാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വാസ്തുവിദ്യാ രൂപകൽപ്പന കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ശംഖ് ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ്.

710 കോടി രൂപ മുതല്‍ മുടക്കിലാണ് ഇതിന്‍റെ നിര്‍മ്മാണം. പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്‍റെ പുതിയ ടെർമിനൽ കെട്ടിടത്തിന്‍റെ നിർമാണത്തിന് 710 കോടിയാണ്  ചെലവഴിച്ചത്. 40,800 ചതുരശ്ര മീറ്ററിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

പോർട്ട് ബ്ലെയർ എയർപോർട്ടിൽ 10 വിമാനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുമെന്നാണ് ലഭിക്കുന്ന വിവരം. 80 കോടിയാണ് ഇതിന്‍റെ നിർമ്മാണത്തിന് ചിലവായത്.

പുതിയ ടെർമിനൽ കെട്ടിടത്തിൽ 100 ​​ശതമാനം അഴുക്കുവെള്ളവും ശുദ്ധീകരിക്കും. മഴവെള്ളം ശേഖരിക്കാൻ ഗ്രൗണ്ടിനുള്ളിൽ ടാങ്ക് നിർമിച്ചിട്ടുണ്ട്.

 

സോളാർ പവർ പ്ലാന്‍റ് വഴിയാണ് വിമാനത്താവളത്തിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.  500 കിലോവാട്ട് സോളാർ പവർ പ്ലാന്‍റും വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link