Shukra Gochar: ശുക്രൻ മീന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
Shukra Gochar 2024: ശുക്രൻ നിലവിൽ ശനിയുടെ രാശിയായ കുംഭത്തിൽ ഇരിക്കുകയാണ്. ശുക്രൻ ജാതകത്തിൽ നല്ല സ്ഥാനത്താണെങ്കിൽ ജീവിതത്തിൽ ധന-സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
ശുക്രൻ ഉടൻ തന്നെ തന്റെ സഞ്ചാരം മാറ്റുകയാണ്. അതായത് ശുക്രൻ ഉടൻതന്നെ മീന രാശിയിൽ പ്രവേശിക്കും.
മാർച്ച് 31 നാണ് ശുക്രൻ കുംഭ രാശിയിൽ നിന്നും മീന രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇതിന് ശേഷം ശുക്രൻ ഏപ്രിലിൽ വീണ്ടും രാശിമാറും. ശുക്രന്റെ ഈ മാറ്റത്തിലൂടെ ചില രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ കൃപയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നമുക്കറിയാം...
മിഥുനം (Gemini): ശുക്രന്റെ ഈ രാശിമാറ്റം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ശരിക്കുള്ള ഫലം നിങ്ങൾക്ക് ലഭിക്കും. കുടുംബത്ത് ശാന്തിയും സമാധാനവും ഉണ്ടാകും. പ്രണയബന്ധം നല്ലതായിരിക്കും. സമ്പത്ത് വർധിക്കാൻ പുതിയ വഴികൾ തുറക്കും. പുതിയ ജോലി ലഭിക്കാൻ സാധിക്കും.
ഇടവം (Taurus): ഈ രാശിക്കാർക്ക് ശുക്രന്റെ ഈ മാറ്റം വലിയ ലാഭം നൽകും. ബിസിനസിൽ നിക്ഷേപിക്കാൻ ഈ സമയം വലിയൊരു അവസരം ലഭിക്കും. യാത്ര പോകാനും സാധ്യത. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. പ്രണയ ജീവിതം നല്ല രീതിയിൽ നടക്കും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരും. ജീവിതത്തിൽ റൊമാൻസും അട്രാക്ഷനും കൂടും. ചെറിയ യാത്രകൾ പോകാനും സാധ്യത. ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകാം. സാമ്പത്തികമായും നിങ്ങൾ നല്ല സ്ഥിതിയിലായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)