Venus Rahu Conjunction 2023: രാഹുവും ശുക്രനും ഭാഗ്യം കുറിയ്ക്കുന്നു, ഈ 3 രാശിക്കാര്‍ക്ക് രാജയോഗവും സമ്പത്തും ഫലം

Mon, 27 Mar 2023-5:39 pm,

ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ രാശിചക്രം മാറുന്നതും ഗ്രഹങ്ങളുടെയും രാശികളുടെയും സംയോജനവും രാശിചിഹ്നങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. അതായത്,  ഈ രാശിക്കാരുടെ ജീവിതത്തില്‍ വളരെ ശുഭകരമായ ഫലം ഉണ്ടാകും.  ഇവര്‍ ഈ കാലയളവില്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. ശുക്രൻ രാഹു സംയോജനത്തോടെ പ്രകാശിക്കുന്ന ഭാഗ്യ രാശികള്‍ ഇവയാണ്  

 

മേടം (Aries Zodiac Sign) 

മേടരാശിയിൽ ശുക്രനും രാഹുവും കൂടിച്ചേരുന്നു. ഈ സംയോജനം മേടം  രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകാൻ പോകുന്നു. ഈ സമയത്ത് ഈ രാശിക്കാരുടെ സുഖസൗകര്യങ്ങൾ വർദ്ധിക്കും. തൊഴിൽരംഗത്ത് കൂടുതല്‍ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇത് ഏറ്റവും മികച്ച സമയമാണെന്ന് തെളിയിക്കും. ബിസിനസുകാർക്ക് ലാഭം ലഭിക്കും. ശമ്പളത്തിൽ വർദ്ധനവിന് നല്ല അവസരമുണ്ട്, ഇണയുമായി സന്തോഷകരമായ സമയം ചെലവഴിക്കും. 

മിഥുനം  (Gemini Zodiac Sign)

മിഥുനരാശിക്കാർക്ക് രാഹുവും ശുക്രനും കൂടിച്ചേരുന്നത് വളരെ ശുഭകരമാണ്. ഈ സമയത്ത്, നിങ്ങൾക്ക് എല്ലാ കാര്യത്തിലും ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കൂ. ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നല്ല ലാഭ സാധ്യതകളുണ്ട്.  ബിസിനസ് ചെയ്യുന്നവരെ സമബാന്ധിച്ചിടത്തോളം ലാഭ യുഗം ആരംഭിച്ചു. നിങ്ങൾക്ക് ചെറുതും വലുതുമായ ഓർഡറുകൾ ലഭിക്കുമ്പോൾ ലാഭം ഉറപ്പാണ്. വരുമാനം വർദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. 

മകരം (Capricorn Zodiac Sign)

രാഹുവും ശുക്രനും കൂടിച്ചേരുന്നത് മകരം രാശിക്കാർക്ക് ഏറെ ശുഭ ഫലങ്ങൾ നൽകും. ഈ സഖ്യം ഈ രാശിക്കാരുടെ ജീവിതത്തിൽ ഭൗതിക സന്തോഷം വർദ്ധിപ്പിക്കും. പുതിയ വീടോ കാറോ മറ്റേതെങ്കിലും വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനുള്ള ശുഭ സമയമാണ്. ഏറെ നാളായി പൂർത്തീകരിക്കാതെ കിടന്ന നിങ്ങളുടെ ഏത് ആഗ്രഹവും സഫലമാകും. ജോലി ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കും. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം കണ്ടെത്താനാകും. വ്യവസായികൾക്ക് പണം ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link