Shukra Gochar 2025: പുതുവർഷത്തിൽ ശുക്രൻ 10 തവണ രാശി മാറും; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!

Fri, 27 Dec 2024-10:36 am,

Shukra Gochar 2025: ജ്യോതിഷ പ്രകാരം ശുക്രൻ 2025 ൽ 10 തവണ സഞ്ചാരം മാറ്റും. ഇതിലൂടെ 3 രാശിയിലുള്ളവർക്ക് പുതുവർഷത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും

venus rashi parivartan in new year 2025: പുതുവർഷം ആരംഭിക്കാൻ ഇനി 4 ദിവസങ്ങൾ മാത്രം. 2025 ലും ചെറുതും വലുതുമായ നിരവധി ഗ്രഹങ്ങളുടെ ചലനങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകും. ജ്യോതിഷത്തിൽ ശുക്രനെ ശുഭഗ്രഹം എന്നാണ് പറയുന്നത്.

ശുക്രനെ  സമ്പത്ത്, ആഡംബരം, ഐശ്വര്യം, സന്തോഷം, സമ്പത്ത്, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയുടെ ഘടകമായും കണക്കാക്കുന്നു,  2025 ൽ ശുക്രൻ്റെ ചലനത്തിൽ 10 തവണയാണ് മാറ്റങ്ങളുണ്ടാകാൻ പോകുന്നത്. ഈ വർഷം ശുക്രൻ സ്വന്തം രാശിയിലും ഉച്ച രാശിയിലും പലതവണ സംക്രമിക്കും. 

ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും ഉണ്ടാകും.  എങ്കിലും ഈ 3 രാശിക്കാരുടെ സമ്പത്തിൽ വർദ്ധനവ് ഉണ്ടാകാം. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

മേടം (Aries): ശുക്രൻ്റെ 10 തവണയുള്ള രാശിമാറ്റം ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.   ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം, ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി, ആരോഗ്യം മെച്ചപ്പെടും, അവിവാഹിതരുടെ വിവാഹം നടക്കും, ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത, കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും

വൃശ്ചികം (Scopio):  ശുക്രൻ്റെ 10 തവണയുള്ള ഈ രാശിമാറ്റം വൃശ്ചികം രാശിക്കാർക്കും ഗുണം നൽകും. ഈ കാലയളവിൽ ഇവരുടെ വരുമാനം ഗണ്യമായി വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, ജോലിസ്ഥലത്ത് നിന്ന് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും, പ്രണയ ജീവിതത്തിൽ സുന്ദര നിമിഷങ്ങൾ വന്നുചേരും, വാഹനമോ വസ്തുവോ വാങ്ങും.  അവിവാഹിതനാണെങ്കിൽ നല്ലൊരു പങ്കാളിയെ ലഭിക്കും, ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും

ധനു (Sagittarius): ശുക്രന്റെ 10 രാശിമാറ്റങ്ങളും ഈ രാശിക്കാർക്കും ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പൂർവ്വിക സ്വത്ത് ലഭിക്കും. ജോലിക്കാർക്ക് ജോലിസ്ഥലത്ത് പുതിയ ചില ഉത്തരവാദിത്തങ്ങൾ ലഭിക്കും, ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കും. കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യും. പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. കിട്ടാനുള്ള പണം തിരികെ ലഭിക്കും, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link