Venus Transit 2023: 10 ദിവസത്തിന് ശേഷം ഈ ആളുകള്‍ക്ക് നല്ലകാലം, ചുറ്റും സന്തോഷം, ഒപ്പം അളവറ്റ സമ്പത്ത്

Sat, 20 May 2023-10:51 am,

ഈ മാസത്തിന്‍റെ അവസാന തീയതിയായ മെയ് 30 ന്, സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദാതാവായ ശുക്രനും സംക്രമിക്കാൻ പോകുന്നു. മെയ് 30 ന് ശുക്രൻ കർക്കടകത്തിൽ സംക്രമിക്കും. ഈ ശുക്ര സംക്രമണം മൂലം ഒരു ശുഭ യോഗം രൂപപ്പെടുന്നു. ഈ ശുഭകരമായ സംയോജനം ധന യോഗം (Dhan Yog) സൃഷ്ടിക്കുന്നു. 

മെയ് 30 ന് ശുക്രന്‍ കർക്കടക രാശിയിൽ സംക്രമിക്കുന്നത് ചില  രാശിക്കാരുടെ ജീവിതത്തില്‍ അടിപൊളി നേട്ടങ്ങളാണ് ഉണ്ടാക്കുക. അതായത്, ചില രാശികളിലുമുള്ള ആളുകൾക്ക് സാമ്പത്തിക വിജയവും സമൃദ്ധിയും ലഭിക്കാൻ പോകുന്നു. ആഡംബരത്തിന്‍റെയും സമൃദ്ധിയുടെയും സാമ്പത്തിക സ്ഥിരതയുടെയും ദാതാവായ ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടങ്ങളാണ് നല്‍കാന്‍ പോകുന്നത്.  ഏതൊക്കെ രാശിക്കാരുടെ ജീവിതം ശുക്ര സംക്രമണം മൂലം തിളങ്ങും എന്ന് അറിയാം... 

മിഥുനം രാശി  (Venus Transit effect on Gemini)

ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ ജാതകത്തിൽ 5, 12 ഭാവങ്ങളുടെ അധിപൻ ശുക്രൻ ആയിരിക്കും. ഇത് വരുമാനത്തിന്‍റെയും കുടുംബത്തിന്‍റെയും രണ്ടാമത്തെ  ഭാവത്തിലേയ്ക്ക് കടക്കാൻ പോകുന്നു. ഈ സമയത്ത്, ബുദ്ധിപൂർവ്വം ചിന്തിക്കാനും ബുദ്ധിശക്തിയിലൂടെ പണം സമ്പാദിക്കാനും ശുക്രൻ നിങ്ങളെ പൂർണ്ണമായും സഹായിക്കും. ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ നല്ല സ്ഥാനത്ത് നിൽക്കുന്നുണ്ടെങ്കിൽ, ഈ സംക്രമത്തിൽ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം. കുടുംബ ബിസിനസുമായും ബിസിനസ് പങ്കാളിത്തവുമായും ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമായിരിക്കും. നിങ്ങൾ പങ്കാളിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെങ്കിൽ, ഈ കാലയളവ് വളരെ പ്രയോജനപ്രദമായിരിക്കും.

കർക്കടക രാശി (Venus Transit effect on Cancer)

ജ്യോതിഷ പ്രകാരം കർക്കടക രാശിക്കാർക്ക് ആഡംബരത്തിന്‍റെയും ലാഭത്തിന്‍റെയും അധിപൻ ശുക്രനാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ ആളുകൾക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് പെട്ടെന്ന് ധനലാഭം ലഭിക്കും. ഈ സമയത്ത് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കും, ധാരാളം സ്വത്ത് സമ്പാദിക്കാം. ജ്യോതിഷ പ്രകാരം, ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും പണം ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാകും. ശുക്രന്‍റെ സംക്രമണം നിങ്ങൾക്ക് ബിസിനസ്സിലും ഏത് തൊഴിലിലും പ്രധാനമാണെന്ന് തെളിയിക്കും.

കന്നി രാശി (Venus Transit effect on Leo)

കർക്കടകത്തിലെ ശുക്രന്‍റെ സംക്രമം ഈ രാശിക്കാര്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കും. കന്നി രാശിക്കാർക്ക് രണ്ടാം ഭാവത്തിന്‍റെയും ഒമ്പതാം ഭാവത്തിന്‍റെയും അധിപനാണ് ശുക്രന്‍. ശുക്ര സംക്രമണം കന്നി രാശിക്കാർക്ക് പ്രത്യേക ധനയോഗം സൃഷ്ടിക്കുകയും പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി ഈ യോഗം കന്നി രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയം വളരെ ശുഭകരവും ബിസിനസ്സ് ചെയ്യുന്നവർക്ക് പ്രയോജനകരവുമാണ്. ലാഭം പലമടങ്ങ് വർദ്ധിക്കും. ഈ കാലയളവിൽ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇൻക്രിമെന്‍റ്, ബോണസ്, പ്രമോഷൻ എന്നിവയും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link