Venus Transit 2023: ശുക്രന്‍റെ സംക്രമണം സൃഷ്ടിക്കും മാളവ്യ രാജയോഗം, ഈ രാശിക്കാര്‍ക്ക് വര്‍ഷം മുഴുവന്‍ ലഭിക്കും പണമഴ!!

Thu, 06 Apr 2023-9:44 pm,

ഏപ്രിൽ 6 ന്, സമ്പത്തിന്‍റെയും സമൃദ്ധിയുടെയും ദാതാവായ ശുക്രൻ സ്വന്തം രാശിയായ ഇടവത്തില്‍ സംക്രമിക്കുന്നു. ഇതോടെ രൂപപ്പെടുന്ന മാളവ്യ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് പല രാശികള്‍ക്കും ഏറെ ശുഭ ഫലങ്ങൾ നൽകും. ശുക്ര സംക്രമ സമയത്ത് ഏതൊക്കെ രാശിക്കാർക്ക് മാളവ്യയോഗം ഗുണം ചെയ്യുമെന്ന് നോക്കാം... 

ഇടവം രാശി  (Taurus Zodiac Sign) 

ശുക്രന്‍റെ സംക്രമം മൂലം മാളവ്യ രാജയോഗം രൂപപ്പെടും. ഈ രാശിയുടെ ലഗ്നഭാവത്തിൽ ശുക്രൻ സഞ്ചരിക്കാൻ പോകുകയാണ്.  ഈ സമയത്ത് ഈ രാശിക്കാര്‍ ഭാഗ്യത്തിന്‍റെ  ഉന്നത തലത്തിലായിരിയ്ക്കും. ഈ രാശിക്കാരുടെ ആത്മവിശ്വാസത്തിൽ വർദ്ധന, ഏത് ജോലിയിലും വിജയം, കഠിനാധ്വാനത്തിന്‍റെ പൂർണ ഫലം തുടങ്ങിയവ ലഭിക്കും. സുഖസൗകര്യങ്ങളും സന്തോഷവും ലഭിക്കും ഒപ്പം പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ബിസിനസിൽ പ്രത്യേക വിജയം ലഭിക്കും. ശുക്രന്‍റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഈ സമയത്ത്, സാമ്പത്തിക നേട്ടങ്ങൾക്ക് ധാരാളം അവസരങ്ങൾ ഉണ്ടാകും. അവിവാഹിതർക്ക് നല്ല ബന്ധങ്ങള്‍ ലഭിക്കും. 

ചിങ്ങം രാശി (Leo Zodiac Sign) 

ജ്യോതിഷ പ്രകാരം, ഈ സമയം ചിങ്ങം  രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ഈ രാശിക്കാരുടെ  പത്താം ഭാവത്തിലാണ് മാളവ്യ രാജയോഗം  രൂപപ്പെടുന്നത്. ജോലി അന്വേഷിക്കുന്നവർക്ക് ഈ കാലയളവിൽ ജോലി, വ്യവസായികൾക്ക് വലിയ ലാഭം, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത,  ശമ്പളത്തിൽ വർദ്ധന എന്നിവ പ്രതീക്ഷിക്കാം. സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും. നിങ്ങൾ വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അവസരങ്ങൾ ഉണ്ടാകും. പുതിയ ജോലി ആരംഭിക്കുന്നതിന് ഈ സമയം അനുകൂലമാണ്.   

കുംഭം രാശി ( Aquarius Zodiac Sign) 

കുംഭം രാശിയുടെ നാലാം ഭാവത്തിൽ മാളവ്യരാജയോഗം രൂപപ്പെടുകയാണ്.  ഇത് ഏറെ സുഖസൗകര്യങ്ങളും വാഹന ഭാഗ്യവും ലഭിക്കുന്ന സമയമാണ്. പുതിയ വാഹനം വാങ്ങാൻ അനുകൂല സമയമാണ്. വീട്, ഫ്ലാറ്റ്, ഫർണിച്ചർ മുതലായവ വാങ്ങുന്നതിനുള്ള എല്ലാ സാധ്യതകളും ഉണ്ട്.  . കുടുംബത്തിൽ സമാധാനാന്തരീക്ഷം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link