Venus Transit 2024: ജനുവരി 18 ന് ശുക്രൻ ധനു രാശിയിൽ സംക്രമിക്കും, ഈ 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!

ജ്യോതിഷം അനുസരിച്ച് ജനുവരി 18 രാത്രി 09:01 ന് ശുക്രൻ ധനു രാശിയിൽ സംക്രമിക്കും. ഫെബ്രുവരി 12 വരെ ശുക്രൻ വ്യാഴത്തിന്‍റെ രാശിയായ ധനു രാശിയിൽ തുടരും. ശുക്ര സംക്രമണം ചില രാശിക്കാര്‍ക്ക് വളരെ ശുഭ സമയമാണ് സമ്മാനിക്കാന്‍ പോകുന്നത്. അതായത്, ശുക്ര സംക്രമണം മൂലം 4 രാശിക്കാരുടെ ഭാഗ്യം തിളങ്ങും. ഈ സമയം ഈ രാശിക്കാര്‍ ഏറെ നേട്ടങ്ങള്‍ കൊയ്യും. ശുക്ര സംക്രമണം ഭാഗ്യം നല്‍കുന്ന രാശിക്കാര്‍ ഇവയാണ്...

കർക്കിടകം രാശി (Cancer Zodiac Sign)
ശുക്ര സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് ശ്രദ്ധയോടെ മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെടുകയാണ്. ഈ രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തിക കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. അതിനാല്‍, ബിസിനസുകാർ കടം കൊടുക്കുന്നതും വാങ്ങുന്നതും ഈ സമയത്ത് ഒഴിവാക്കണം. ഈ സമയത്ത് ഭൂമി, ഫ്ലാറ്റ് തുടങ്ങിയവ വാങ്ങാനും വില്‍ക്കാനും നല്ല സമയമല്ല, ഇടപാട് മോശമായേക്കാം. നിങ്ങളുടെ ആരോഗ്യത്തിൽ അശ്രദ്ധ പാടില്ല, ആവശ്യമെങ്കിൽ ഡോക്ടറെ സമീപിക്കുക.

തുലാം രാശി (Libra Zodiac Sign)
ഈ സമയം വിവിധ മേഖലകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാം. പുതിയ ആളുകളുമായി സമ്പർക്കം ഉണ്ടാകാം, സ്ത്രീകളുമായി ബന്ധപ്പെട്ട ആഡംബര വസ്തുക്കളോ ആഭരണങ്ങളോ വിൽക്കുന്ന ബിസിനസുകാർക്ക് നല്ല പുരോഗതിയും ലാഭവും ലഭിക്കാം. ദാമ്പത്യജീവിതത്തില്‍ ജാഗ്രത പാലിക്കുക.
ധനു രാശി (Sagittarius Zodiac Sign)
ഈ സമയം ധനു രാശിക്കാര്‍ അല്പം അലസതയുള്ളവരായി മാറും. സോഫ്‌റ്റ്‌വെയർ കമ്പനികളുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രമോഷൻ ലഭിച്ചേക്കാം. വിദേശ യാത്രയ്ക്ക് ഭാഗ്യം ലഭിക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. ഈ കാലയളവിൽ, നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക, കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.
മീനം രാശി (Pisces Zodiac Sign)
ഓഫീസിൽ മേലധികാരികളെ ബഹുമാനിക്കുക, ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, ഇതിൽ നിങ്ങൾ വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ നല്ല ഫലങ്ങൾ ലഭിക്കും. പുതിയൊരു ബിസിനസ് തുടങ്ങാൻ പറ്റിയ സമയമാണ്. പിതാവിന്‍റെ ആരോഗ്യം ശ്രദ്ധിക്കുക.