Venus transit: ശുക്രന്‍ മേടരാശിയിലേയ്ക്ക്; ഏപ്രിൽ 24 മുതൽ ഈ 5 രാശിക്കാര്‍ക്ക് കഷ്ടകാലം!

Fri, 19 Apr 2024-6:57 pm,

​ഗ്രഹങ്ങളുടെ രാശിമാറ്റം ചില രാശിക്കാർക്ക് ശുഭകരവും ചില രാശിക്കാർക്ക് അശുഭകരവുമായ ഫലങ്ങളാണ് നൽകുക. ഏതൊക്കെ രാശിക്കാർക്കാണ് മേടം രാശിയിൽ ശുക്രൻ്റെ സംക്രമം മൂലം അശുഭകരമായ ഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.

 

ഇടവം രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. സമ്മർദ്ദം വർദ്ധിക്കുന്നത് മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങൾക്ക് കാരണമാകും. ഈ കാലയളവിൽ ഭക്ഷണകാര്യങ്ങളിലും അതീവ ശ്രദ്ധ ആവശ്യമാണ്. മാനസികാരോ​ഗ്യത്തിനും സമാധാനത്തിനും വേണ്ടി യോഗയും ധ്യാനവും പതിവായി ചെയ്യുന്നത് നല്ലതാണ്. കഴിയുന്നത്ര സമ്മർദ്ദം ഒഴിവാക്കുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക. 

 

മിഥുന രാശിക്കാർ ഇനി വരുന്ന ദിവസങ്ങളിൽ ആരോഗ്യത്തിന് മുൻഗണന നൽകണം. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തിയാൽ പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കാം. ഈ രാശിക്കാർക്ക് ജോലിഭാരം മൂലം സമ്മർദ്ദം വർദ്ധിക്കാൻ സാധ്യതയുണ്ട്. കാര്യങ്ങൾ എന്ത് തന്നെയായാലും ആരോഗ്യ കാര്യങ്ങൾ അവഗണിക്കാൻ പാടില്ല. പതിവായി വ്യായാമവും യോഗയും ചെയ്യുന്നതും നല്ലതാണ്.

 

ശുക്രൻ മേടം രാശിയിൽ സംക്രമിക്കുന്നത് കാരണം കന്നി രാശിക്കാർക്ക് ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കാനിടയുണ്ട്. അതിനാൽ, ആരോഗ്യ കാര്യങ്ങൾക്ക് വേണം പ്രഥമ പരി​ഗണന നൽകാൻ. ശുചിത്വം പാലിക്കുക എന്നത് പ്രധാനമാണ്. ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധ വേണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പരമാവധി ശ്രമിക്കുക. ഈ സമയത്ത് വ്യായാമം, യോഗ, ധ്യാനം എന്നിവ ചെയ്യണം. അശ്രദ്ധ ഒഴിവാക്കുക, അല്ലാത്തപക്ഷം ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

 

വൃശ്ചിക രാശിക്കാർക്കും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ എല്ലാ കാര്യങ്ങളിലും വൃശ്ചിക രാശിക്കാർ വളരെ ശ്രദ്ധാലുവായിരിക്കണം. ഈ കാലയളവിൽ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. അതിനാൽ സമ്മർദ്ദം ഒഴിവാക്കുക. സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. യോഗയും ധ്യാനവും ചെയ്യുന്നത് ഗുണം ചെയ്യും. 

 

മകരം രാശിക്കാർ സ്വന്തം ആരോഗ്യത്തിന് മുൻഗണന നൽകണം. ഈ കാലയളവിൽ നിങ്ങൾക്ക് വൈകാരിക സമ്മർദ്ദം മൂലം മാനസിക പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയാണ് കാണുന്നത്. മനസ്സിനെ ശാന്തമാക്കാൻ ധ്യാനം, യോഗ എന്നിവ ചെയ്യുന്നത് നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link