Venus Transit: ശുക്രന്റെ രാശിമാറ്റം: ഒക്ടോബർ ഈ രാശിക്കാർക്ക് സൗഭാഗ്യം
ധനു: ശുക്രൻ തുലാം രാശിയിലേക്ക് മാറുമ്പോൾ ധനു രാശിക്കാർക്ക് നല്ല ദിവസങ്ങളായിരിക്കും. വരുമാനത്തിൽ നല്ല വർധനവുണ്ടാകും. മാധ്യമ വ്യവസായം, സിനിമ, അഭിനയം, ഫാഷൻ ഡിസൈനിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയത്ത് മികച്ച ഫലങ്ങൾ ലഭിക്കും. കരിയറിലും ബിസിനസിലും പ്രതീക്ഷിച്ച വിജയം നേടാനാകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഓഹരി വിപണിയിലും ഊഹക്കച്ചവടത്തിലും ലോട്ടറിയിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അനുകൂല സമയമാണ്.
കന്നി: ജ്യോതിഷ പ്രകാരം, ശുക്രൻ രാശി മാറുമ്പോൾ കന്നി രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. പണം സമ്പാദിക്കും. നാളുകളായി കുടുങ്ങി കിടക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. അഭിഭാഷകർ, മാധ്യമങ്ങൾ, മാർക്കറ്റിംഗ് തൊഴിലാളികൾ, അധ്യാപകർ തുടങ്ങിയവർക്ക് ഏറ്റവും മികച്ച സമയമാണിത്.
മകരം: ശുക്രൻ രാശി മാറുമ്പോൾ നിങ്ങളുടെ ജീവിതത്തിലും കാര്യമായ മാറ്റമുണ്ടാകാം. പുതിയ ജോലി നേടാനാകും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വാഹനങ്ങളും വസ്തുവകകളും വാങ്ങാൻ അവസരം ഉണ്ടാകും. പണം സമ്പാദിക്കാൻ കഴിയും. ആകെ മൊത്തത്തിൽ ശുക്രന്റെ രാശി മാറ്റം നിങ്ങൾക്ക് അനുകൂലമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)