Samasaptak Yoga: 100 വർഷങ്ങൾക്ക് ശേഷം സമസപ്തക യോഗം; ഇവർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ, ആസ്തി കൂടും!

Fri, 11 Oct 2024-10:40 pm,

വൃശ്ചിക രാശിയിലെ ശുക്രൻ്റെ സംക്രമണം വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും...

ദസറയുടെ അടുത്ത ദിവസം ഐശ്വര്യത്തിൻ്റെയും ധനത്തിൻ്റെയും ദാതാവായ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. വൃശ്ചിക രാശിയിലെ ശുക്രൻ്റെ സംക്രമണം വ്യാഴവുമായി ചേർന്ന് സമസപ്തക യോഗം സൃഷ്ടിക്കും.

അതിൻ്റെ ഫലം 12 രാശികളിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കൊപ്പം ഭാഗ്യവും ലഭിക്കാൻ സാധ്യതയുണ്ട്. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

ഇടവം (Taurus): സമസപ്തക രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം ഗണ്യമായി വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, ബിസിനസ്സിലും പുരോഗതിയുണ്ടാകും, കോടതി കേസുകളിൽ വിജയം, ആഗ്രഹങ്ങൾ നിറവേറ്റപ്പെടും.

കർക്കടകം (Cancer):  സമസപ്തക രാജയോഗത്തിൻ്റെ രൂപീകരണം കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ, ഇവർക്ക് അപ്രതീക്ഷിതമാ ധനലാഭം, പ്രണയ സംബന്ധമായ കാര്യങ്ങളിൽ തീരുമാനം അനുകൂലമായിരിക്കും, സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ നീങ്ങും, ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ബിസിനസുകാർക്ക് നല്ല ലാഭം നേടാൻ കഴിയും. 

വൃശ്ചികം (Scorpio): സമസപ്തക രാജയോഗം രൂപപ്പെടുന്നതോടെ ഇവരുടെ നല്ല നാളുകൾ തെളിയും, ഈ കാലയളവിൽ, ഭൂമി, സ്വത്ത് അല്ലെങ്കിൽ പൂർവ്വിക സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമാകും, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാണ് യോഗം, ഈ കാലയളവിൽ നിങ്ങൾക്ക് വസ്തുവോ വാഹനമോ വാങ്ങാം. വിദ്യാഭ്യാസ മത്സരങ്ങളിലും വിജയിക്കും. ആഡംബര വസ്തുക്കളിൽ കൂടുതൽ ചെലവ് വരും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link