Shukra Gochar 2024: ഇന്ന് വൈകുന്നേരം 6:37ന് ശുക്ര സംക്രമണം; ഈ 6 രാശിക്കാർക്ക് കണക്കുകൾ പിഴയ്ക്കും!

Wed, 12 Jun 2024-7:10 am,

കര്‍ക്കടകം: ശുക്ര സംക്രമണം കാരണം കർക്കടകം രാശിക്കാർക്ക് പല തരത്തിലുള്ള പ്രതിസന്ധികളും നേരിടേണ്ടി വരും. പുതിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷമയോടെയിരിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ആശയക്കുഴപ്പങ്ങള്‍ പ്രത്യക്ഷപ്പെടും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യം ഉണ്ടാകും. 

 

കന്നി: കന്നി രാശിക്കാർക്ക് ശുക്ര സംക്രമണത്തിന്റെ സ്വാധീനത്താൽ തടസ്സമില്ലാതെ ജോലികൾ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഏറെ നാളായി സഫലമാകുമെന്ന് കരുതിയിരുന്ന കാര്യങ്ങൾ കൈവിട്ടു പോകും. കുടുംബാന്തരീക്ഷം മോശമാകും. കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കും. പ്രതീക്ഷിച്ച സന്തോഷവാര്‍ത്തകള്‍ വൈകും. നിങ്ങളുടെ നിലപാടുകളില്‍ മാറ്റം വരുത്തിയാല്‍ നല്ല കാര്യങ്ങള്‍ സംഭവിച്ചേക്കാം. 

 

വൃശ്ചികം: സുഹൃത്തുക്കളുമായി ദീര്‍ഘനേരം സമയം ചിലവഴിക്കുന്നത് മനസ്സില്‍ ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിച്ചത്ര ഉണ്ടാകണമെന്നില്ല. ജോലിസ്ഥലത്തെ അന്തരീക്ഷം മോശമാകും. ഇത് മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കും.  

 

ധനു: അപ്രതീക്ഷിതമായി ഈ രാശുക്കാർക്ക് ചില ജോലികളില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മത്സരം വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകര്‍ക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരും. ജോലിക്ക് അർഹിച്ച പരി​ഗണന ലഭിക്കാത്തത് നിരാശയിലാക്കും. കുടുംബത്തില്‍ സാധാരണ നിലയിൽ നിന്ന് മാറി വ്യത്യസ്തമായ മോശം അന്തരീക്ഷവും ഉണ്ടാകും.

 

ചിങ്ങം: ശുക്ര സംക്രമണം കാരണം ഈ രാശിക്കാർക്ക് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിടും. തിടുക്കത്തില്‍ ഒരു കാര്യവും ചെയ്യരുത്. എടുത്തുചാട്ടം പാടില്ല. കുടുംബത്തിലും വ്യക്തിപരമായും മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ സംസാരം ഒഴിവാക്കുക. എല്ലാവരോടും അവരവരുടെ വികാരങ്ങളെ മാനിച്ച് പെരുമാറുക.

 

മകരം: ഈ രാശിക്കാർക്ക് ശുക്ര സംക്രമണം കാരണം ജോലികൾ പൂർത്തിയാക്കാൻ സാധിക്കില്ല. ഇത് ജീവിതത്തിൽ വലിയ അരാജകത്വം ഉണ്ടാകും. ബിസിനസ്സില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. വിനോദ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുന്നത് സാമ്പത്തിക നിലയെ മോശമാക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ കാലതാമസമുണ്ടാകും. കേസുകളില്‍ സമയം പാഴാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link