Poojappura Ravi : നസീറിനൊപ്പം തുടങ്ങി ടൊവീനോയ്ക്കൊപ്പം അവസാനിച്ചു; പൂജപ്പുര രവിയുടെ സിനിമ ജീവിതം

Sun, 18 Jun 2023-2:38 pm,

തിരുവനന്തപുരം പൂജപ്പുരയിൽ ജനിച്ച പൂജപ്പുര രവിയുടെ യഥാർഥ പേര് രവീന്ദ്രൻ നായർ എന്നാണ്.

 കലാനിലയം നാടക സംഘത്തിലാണ് പൂജപ്പുര രവി തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

കലാനിലയത്തിന്റെ രക്തരക്ഷസ്സ് എന്ന നാടകത്തിലെ പ്രകടനം കണ്ട് സംവിധായകൻ ഹരിഹരനാണ് പൂജപ്പുര രവിയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തുടർന്ന് 1976ൽ ഇറങ്ങിയ ഹരിഹരന്റെ നസീർ ചിത്രം അമ്മിണി അമ്മാവൻ സിനിമയിലൂടെ പൂജപ്പുര രവി തന്റെ സിനിമ അരങ്ങേറ്റം കുറിച്ചു.

 

തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത പൂജപ്പുര രവി 80കളിൽ പ്രിയദർശൻ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഓടരുത് അമ്മാവ ആളറിയാം എന്ന് ചിത്രത്തിലെ പൂജപ്പുര രവിയുടെ ഫയൽമാൻ വേഷം ഇന്ന് ട്രോളുകളിലും മറ്റും നിറഞ്ഞ് നിൽക്കുന്നു.

 

സിനിമ ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോഴും അതിനോടൊപ്പം പൂജപ്പുര രവി തന്നാൾ കഴിയുന്നവിധം ഓടിയെത്തുമായിരുന്നു. 2010ന് ശേഷം സിനിമകളിൽ വല്ലപ്പോഴും കാണാനിടയായ പൂജപ്പുര രവിയെ ഏറ്റവും അവസാനമായി അഭ്രപാളിയിൽ കണ്ടത് 2016 ഇറങ്ങിയ ഗെപ്പി എന്ന ടൊവീനോ ചിത്രത്തിലാണ്.

സിനിമയ്ക്ക് പുറമെ ഏതാനും ടെലിവിഷൻ സീരിയലുകളിലും പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. ഏഷ്യനെറ്റിൽ പ്രമുഖമയായിരുന്ന കടമറ്റത്ത് കത്തനാർ, സ്വമി അയ്യപ്പൻ സീരിയലുകളിലാണ് പ്രധാനമായിട്ടും പൂജപ്പുര രവി കണാൻ സാധിച്ചത്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link