Vignesh Shivan Birthday: മക്കൾക്കൊപ്പമുള്ള ആദ്യ പിറന്നാൾ; വിഘ്നേഷിന് ആശംസകൾ നേർന്ന് നയൻതാരയും
മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള ചിത്രങ്ങളാണ് വിഘ്നേഷ് ശിവൻ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്.
എന്റെ മക്കൾക്കൊപ്പമുള്ള ആദ്യത്തെ പിറന്നാൾ എന്ന് കുറിച്ച് കൊണ്ടാണ് വിഘ്നേഷിന്റെ പോസ്റ്റ്.
നയൻതാരയും വിഘ്നേഷിനും മക്കൾക്കുമൊപ്പം ചിത്രത്തിലുണ്ട്. നയൻതാരയ്ക്കും വീട്ടിലെ മറ്റ് അംഗങ്ങൾക്കും പിറന്നാൾ ദിനത്തിലെ ആഘോഷത്തിന് വിഘ്നേഷ് നന്ദി പറഞ്ഞു.
ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റുകളാണ് നാല് പേരും ധരിച്ചിരിക്കുന്നത്.
നയൻതാരയും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഘ്നേഷിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
തന്റെ ജീവിതത്തിലേക്ക് വന്നതിന് നന്ദിയുണ്ടെന്നും വിഘ്നേഷിനെ പോലെ മറ്റൊരാളില്ലെന്നും നയൻതാര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
വിഘ്നേഷിനൊപ്പമുള്ള ചിത്രങ്ങളും നയൻതാര കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
നിരവധി പേർ ഈ ചിത്രങ്ങളൊക്കെയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.