Vignesh Shivan: `ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം, എന്റെ ഉയിരും ഉലകവും`; വിഘ്നേഷ് ശിവൻ
മക്കളുടെ ചിത്രങ്ങൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ടെങ്കിലും അവരുടെ മുഖം വ്യക്തമാകുന്ന തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത് കുറവാണ്.
എന്റെ ഉയിരും ഉലകവും. ജീവിതത്തിലെ ഞങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം എന്ന് കുറിച്ചുകൊണ്ടാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നത്.
രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് മക്കളുടെ യാഥാർത്ഥ പേരുകൾ.
ഓണാഘോഷത്തിന്റെ ഭാഗമായി ഉയിരും ഉലകും ഇലയിൽ ചോറുണ്ണതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ വിഘ്നേഷിന്റെ പിറന്നാൾ ദിനത്തിലും മക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ അപ്പോഴും മക്കളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല.
2022 ഒക്ടോബറിലാണ് വിഘ്നേഷിനും നയൻതാരയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്.