ആദ്യാക്ഷരം പകര്‍ന്ന് കേന്ദ്രമന്ത്രി; സരസ്വതി വിദ്യാലയത്തിലെ വിദ്യാരംഭ ചടങ്ങിൽ പങ്കെടുത്തു
ഊരൂട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിൽ നടന്ന വിദ്യാരംഭ ചടങ്ങുകളിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പങ്കെടുത്തു.
അക്ഷര നൈവേദ്യം ഏറ്റുവാങ്ങാൻ നൂറുകണക്കിന് കുരുന്നുകൾ വിദ്യാലയത്തിൽ എത്തിയിരുന്നു.
ജ്ഞാനമാണ് വലിയ കരുത്തെന്ന് പറഞ്ഞ പൂർവികരുടെ നാടാണ് ഭാരതമെന്നും അറിവ് ആയുധമാക്കി മുന്നോട്ട് പോകാമെന്നും വിജയദശമി സന്ദേശത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായാണ് കുഞ്ഞുങ്ങൾ മടങ്ങിയത്.'