Vikram Movie: 120 കോടിയിൽ നിർമ്മിച്ച ലോകേഷ് കനകരാജ് ചിത്രം, വിക്രത്തിനായി താരങ്ങൾ വാങ്ങിയ തുക ഇതാണ്
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് വിക്രം നിർമ്മിച്ചത്. ചിത്രത്തിനായി 50 കോടി രൂപയാണ് പ്രതിഫലമായി താരം വാങ്ങിയതെന്ന് റിപ്പോർട്ട്
വിക്രമിലെ പ്രധാന പ്രതിനായകനെ അവതരിപ്പിക്കുന്ന വിജയ് സേതുപതി 10 കോടി രൂപയാണ് ചിത്രത്തിനായി വാങ്ങിയത്.
അമർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മലയാളം താരം ഫഹദ് ഫാസിലിന് 4 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്.
അതിഥി വേഷത്തിലാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു രൂപ പോലും സൂര്യ ചിത്രത്തിനായി വാങ്ങിയിട്ടില്ല.
വിക്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. 8 കോടി രൂപയാണ് ലോകേഷ് ചിത്രത്തിനായി വാങ്ങിയത്.