Vipareet Rajayoga: വിപരീത രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി

Mon, 06 Mar 2023-2:48 pm,

കുംഭം രാശിയിൽ ബുധൻ സംക്രമിച്ചതോടെ വിപരീത രാജയോഗം രൂപപ്പെട്ടു.  ഇതിലൂടെ ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. മാർച്ച് 15 വരെ ഈ രാശിക്കാർക്ക് പണവും പുരോഗതിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്നറിയാം...

മേടം (Aries): ബുധന്റെ സംക്രമണത്തിലൂടെ വിപരീതരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഈ രാശിക്കാരുടെ വരുമാനത്തിൽ ശക്തമായ വർദ്ധനവുണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച ധനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം, വസ്തുവിൽ നിന്നും ലാഭം എന്നിവയുണ്ടാകും.

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ബുധന്റെ മാറ്റത്താൽ രൂപപ്പെടുന്ന വിപരീത രാജയോഗത്തിലൂടെ വലിയ നേട്ടങ്ങളാണ് ലഭിച്ചുവരുന്നത്.  ഈ രാശിക്കാർക്ക് ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാകും, വരുമാനം വർദ്ധിക്കും. ഈ സമയം ഇവരുടെ ധൈര്യവും ശക്തിയും വർദ്ധിക്കും. 

കന്നി (Virgo): കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമത്തിലൂടെ രൂപപ്പെടുന്ന വിപരീത രാജയോഗത്തിലൂടെ വൻ ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. നിയമപരമായ കാര്യങ്ങളിൽ വിജയിക്കും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. കോടതി കേസുകളിൽ അനുകൂല വിധിയുണ്ടാകും.  

ധനു (Sagittarius): വിപരീത രാജയോഗം ധനുരാശിക്കാർക്ക് അനുഗ്രഹമായിരിക്കും.  ജോലിയുള്ളവർക്ക് ഇത് പ്രത്യേകിച്ചും അനുകൂലമായിരിക്കും. ഏതെങ്കിലും സർക്കാർ ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link