Vipreet Rajyog In 2023: വ്യാഴം മേടരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ!

Mon, 19 Dec 2022-9:22 pm,

ധനു:  വിപരീത രാജയോഗം രൂപപ്പെടുന്നതോടെ ധനു രാശിക്കാർക്ക്  ഐശ്വര്യവും ഫലപ്രാപ്തിയും ലഭിക്കും. കാരണം വ്യാഴം ധനു രാശിയിൽ അഞ്ചാം ഭാവത്തിൽ രാശി മാറും. ഇതിനെ കുട്ടികൾ, പ്രേമബന്ധം,  ഉന്നത വിദ്യാഭ്യാസം എന്നിവയുടെ കാരകനായിട്ടാണ് കാണുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് പ്രണയകാര്യങ്ങളിൽ വിജയം നേടാൻ കഴിയും. പ്രണയവിവാഹത്തിനുള്ള സാധ്യതകളും ഉണ്ട്. സന്താനങ്ങളെ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള യോഗമുണ്ടാകും.  ഈ സമയം വിദ്യാർത്ഥികൾക്കും അനുകൂലമായിരിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂല ഫലം ലഭിക്കും. 

മകരം (Capricorn):  വിപരീത രാജയോഗം മകരം രാശിക്കാർക്കും ധാരാളം ഗുണം

മകരം:  വിപരീത രാജയോഗം മകരം രാശിക്കാർക്കും ധാരാളം ഗുണം നൽകും. കാരണം ഈ രാജയോഗം മകരം രാശിക്കാരുടെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഈ സമയത്ത് നിങ്ങൾക്ക് എല്ലാ ശാരീരിക സുഖങ്ങളും ലഭിക്കും. കൂടാതെ ഈ സമയത്ത് ഒരു വാഹനമോ വസ്തുവോ വാങ്ങാൻ നിങ്ങൾക്ക് തോന്നാം. പണം സമ്പാദിക്കാനുള്ള നിരവധി നല്ല അവസരങ്ങൾ ലഭിക്കും. വലിയ ആളുകളുമായുള്ള സമ്പർക്കം വർദ്ധിക്കുകയും അതിലൂടെ ഭാവിയിൽ പ്രയോജനമുണ്ടാകും. നിങ്ങൾക്ക് നിങ്ങളുടെ അമ്മയുടെ കയ്യിൽ നിന്നും സഹായം ഉണ്ടായേക്കും.

 

കർക്കടകം: വിപരീത രാജയോഗം രൂപപ്പെടുന്നതിലൂടെ കർക്കടക രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. കർക്കടകത്തിന്റെ പത്താം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിനെ കർമ്മത്തിന്റെയും ജോലിയുടെയും സ്ഥലമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ തൊഴിൽ ഓഫർ ലഭിച്ചേക്കാം. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നല്ലൊരു ഓഫർ ലഭിച്ചേക്കും. അതുപോലെ ജോലി നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് മാറ്റാനും കഴിയും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link