Vipreet Rajyog 2023: വൃശ്ചിക രാശിയിൽ ബുധൻ സംക്രമണം, വിപരീത രാജയോഗം നല്‍കും ഈ രാശിക്കാര്‍ക്ക് സമ്പത്തും പുരോഗതിയും
നവംബർ 6 ന് വൈകുന്നേരം 04:11 ന് ബുധന്‍ ചൊവ്വ ഭരിക്കുന്ന രാശിയിൽ അതായത് വൃശ്ചിക രാശിയിൽ സംക്രമിച്ചു. ഈ സംക്രമണം വിപരീത രാജയോഗം രൂപപ്പെടാന്‍ ഇടയാക്കി. ഈ രാജയോഗം പല രാശിക്കാര്‍ക്കും വളരെ ശുഭകരമായിരിക്കും. ദീപാവലിക്ക് മുമ്പ് രൂപപ്പെട്ട ഈ രാജയോഗം 4 രാശിയിലുള്ളവരെ പെട്ടെന്ന് സമ്പന്നരാക്കും....!!
ബുധന്‍റെ സംക്രമണത്താൽ രൂപപ്പെടുന്ന വിപരീത രാജയോഗം എല്ലാ രാശിചിഹ്നങ്ങളിലും വലിയ സ്വാധീനം ചെലുത്തും. എന്നാല്‍ ഈ രാജയോഗം 4 രാശിക്കാർക്ക് വളരെ ഗുണകരമാണ്. ഇത്തരക്കാർക്ക് അപ്രതീക്ഷിതമായ ധനലാഭം ലഭിച്ചേക്കാം. സ്വത്ത്, സ്റ്റോക്ക് മാർക്കറ്റ്, അല്ലെങ്കിൽ ലോട്ടറി എന്നിവയിൽ നിന്ന് ഈ രാശിക്കാര്‍ക്ക് പ്രയോജനം നേടാം. ഈ 4 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
മേടം രാശി (Aries Zodiac Sign)
ബുധന്‍ സംക്രമണം സൃഷ്ടിക്കുന്ന വിപരീത രാജയോഗം മേടം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഭാഗ്യം ഈ രാശിക്കാര്‍ക്ക് ഒപ്പമുണ്ടാകും. ഈ രാശിക്കാര്‍ക്ക് പണം ലഭിക്കാം, ബിസിനസിൽ ലാഭമുണ്ടാകാം. നിങ്ങൾക്ക് ഒരു വലിയ ഓർഡർ ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും.
മിഥുനം രാശി (Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് വിപരീത രാജയോഗം ഏറെ ശുഭഫലങ്ങള്‍ നൽകും. പ്രത്യേകിച്ച് ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വാഹനവും വസ്തുവകകളും വാങ്ങാൻ തീരുമാനിച്ചേക്കാം. ചില സുപ്രധാന പദ്ധതികളിൽ വിജയിച്ചേക്കാം.
കർക്കിടകം രാശി (Cancer Zodiac Sign)
കർക്കിടകം രാശിക്കാർക്ക് വിപരീത രാജയോഗം പല വിധത്തിൽ ഗുണം ചെയ്യും. ഈ രാശിക്കാര്‍ക്ക് നല്ല സാമ്പത്തിക നേട്ടം ലഭിക്കും. നിങ്ങൾ വളരെക്കാലമായി കാത്തിരുന്ന പണം നിങ്ങൾക്ക് ലഭിക്കും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. നിങ്ങൾക്ക് ചില വിലയേറിയ അല്ലെങ്കിൽ ആഡംബര വസ്തുക്കൾ വാങ്ങാനുള്ള അവസരം ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും.
മകരം രാശി (Capricon Zodiac Sign)
വിപരീത രാജയോഗത്തിന്‍റെ രൂപീകരണം മകരം രാശിക്കാർക്ക് അവരുടെ വലിയ ആഗ്രഹങ്ങൾ നിറവേറ്റാൻ സഹായിക്കും. പുതിയ വീടും വാഹനവും വാങ്ങുന്നതിനും സാധ്യതയുണ്ട്. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. വ്യവസായികൾക്ക് നല്ല ലാഭം ലഭിക്കും. നിങ്ങൾക്ക് ഒരു വലിയ ഓർഡർ ലഭിക്കും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും. ഉയർന്ന സ്ഥാനം ലഭിക്കും. നിങ്ങളുടെ സ്വാധീനം വർദ്ധിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)