Delhi Metro Viral Girl : അൽപവസ്ത്രധാരിയായി മെട്രോയിൽ ഒരു പെൺകുട്ടി; ആരാണ് ആ 19കാരി?

Tue, 04 Apr 2023-6:46 pm,

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയമാണ് അൽപവസ്ത്രധാരിയായി ഒരു പെൺകുട്ടി ഡൽഹി മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നത്.

 

ബിക്കിനി പോലെ ഒരു വസ്ത്രം ധരിച്ചാണ് പെൺകുട്ടി മെട്രോയിൽ യാത്ര ചെയ്തത്. പെൺകുട്ടി യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും വലിയതോതിൽ വിമർശനങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കുകയും ചെയ്തു.

അപ്പോൾ മുതൽ എല്ലാവരും അന്വേഷിക്കുന്നതാണ് ആരാണ് ആ പെൺകുട്ടി എന്ന്.

റിഥം ചനാന എന്ന 19 വയസുകാരിയാണ് ആ യുവതി. പഞ്ചാബ് സ്വദേശിനിയായ പെൺകുട്ടി ഡൽഹിയിൽ ഒരു ആക്ടിങ് സ്കൂളിൽ പഠിക്കുകയാണ്.

വീഡിയോ പുറത്ത് വന്നപ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ഉർഫി ജാവേദി അനുകരിക്കുന്ന ഒരു പെൺകുട്ടി എന്ന തലത്തിലായിരുന്നു വൈറലായത്. എന്നാൽ താൻ തന്റെ സ്വന്തം ഇഷ്ടപ്രകരാമാണ് ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നതെന്ന് പെൺകുട്ടി വ്യക്തമാക്കി.

അൽപ വസ്ത്രം ധരിച്ച് പെൺകുട്ടി മെട്രോ ട്രെയിനിൽ യാത്ര ചെയ്തതിന് പിന്നാലെ ഡൽഹി മെട്രോ യാത്രക്കാർക്ക് വസ്ത്രധാരണത്തിനുള്ള നിർദ്ദേശം പുറത്തിറക്കി. മാന്യമായ വസ്ത്രം ധരിച്ചു കൊണ്ട് മെട്രോയിൽ യാത്ര ചെയ്യണമെന്ന് ഡിഎംആർസി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link