Viral News: അടുത്ത വർഷം ഭൂമിയിൽ കാണാം മനുഷ്യരെപ്പോലെ തോന്നിക്കുന്ന അപകടകാരികളായ മത്സ്യങ്ങളെ!

Sat, 13 Nov 2021-10:37 am,

ഡെയ്‌ലി സ്റ്റാറിന്റെ വാർത്ത അനുസരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ (Social Media Platform) ടിക്‌ടോക്കിലെ (TikTok Account) ഒരു അക്കൗണ്ടിൽ  ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്, അതിൽ ഭൂമിയിൽ ഉൽക്കകളുടെ മഴ ഉണ്ടാകുമെന്നും അത് ഭൂമിയിൽ (Earth) പതിക്കുമെന്നും പ്രവചിച്ചിരുന്നു. ഇതോടൊപ്പം അന്യഗ്രഹജീവികളും ഭൂമിയിലെത്തുംമെന്നും കുറിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ടിക്ടോക്കിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ട് @aesthetictimewarper എന്ന അക്കൗണ്ടിൽ അന്യഗ്രഹജീവികളെയും ടൈം ട്രാവലിംഗ്കളെയും  പറ്റി  ഉന്നയിക്കുന്നത്.  മനുഷ്യരാശിയെ സംരക്ഷിക്കാൻ ടൈം ട്രാവലിംഗ് വഴി താൻ ഒരു ഭാവി ലോകത്ത് നിന്ന് വന്നതാണെന്ന് ഈ വ്യക്തി നേരത്തെയും അവകാശപ്പെട്ടിരുന്നു.

ജൂലൈയിൽ 2021-നും 2022-ന്റെ അവസാനത്തിനും ഇടയിലുള്ള അഞ്ച് പ്രധാന തീയതികൾ രേഖപ്പെടുത്താൻ ഈ വ്യക്തി ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ ഒരു ബദൽ പ്രപഞ്ചത്തിലേക്കുള്ള (Alternate Universe) ഒരു പോർട്ടൽ തുറക്കാൻ മൂന്ന് കൗമാരക്കാർ (Teens)  T Rex Dinosaur Egg ഉപയോഗിക്കുമെന്ന് ടൈം ട്രാവലർ അവകാശപ്പെടുന്നു.

2022-ൽ അറ്റ്ലാന്റിക് സമുദ്രത്തിൽ അറ്റ്ലാന്റിസ് മിഥിക്കൽ സൺകെൻ സിറ്റി (Mythical Sunken City) കണ്ടെത്തുമെന്നും അതിൽ മനുഷ്യ-മത്സ്യ ജീവിതത്തിന്റെ ആവാസ കേന്ദ്രമുണ്ടായിരിക്കുമെന്നും അവകാശപ്പെടുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യനെപ്പോലെ കാണപ്പെടുന്ന അപകടകാരിയായ മത്സ്യം  കാണുമെന്നാണ് റിപ്പോർട്ട്.

ആഗസ്റ്റിൽ നാസ പ്രതിബിംബ ഭൂമി (mirrored Earth) കണ്ടെത്തുമെന്നും, ഒക്ടോബറിൽ എട്ട് മനുഷ്യർക്ക് സൂര്യന്റെ അപാരമായ ഊർജ്ജത്തിൽ നിന്ന് സൂപ്പർ പവർ ലഭിക്കുമെന്നും ഈ അക്കൗണ്ട് അവകാശപ്പെടുന്നുണ്ട്. ഇപ്പോൾ ഉപയോക്താക്കൾ ഈ അക്കൗണ്ടിന്റെ വീഡിയോകളിൽ പൂർണ്ണമായും വിശ്വസിക്കുന്നില്ല പകരം കളിയാക്കുകയാണ് ചെയ്യുന്നത്. പ്രവചനം നടത്തിയ വ്യക്തിയുടെ അക്കൗണ്ടിൽ ഉപയോക്താക്കൾ കമന്റ് ചെയ്യുകയും ഇത് വ്യാജമാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതിനുശേഷവും @aesthetictimewarper വീണ്ടും പറഞ്ഞു എന്റെ ആ അഞ്ച് തീയതികൾ ഓർമ്മിച്ചു വയ്ക്കുകയെന്ന്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link