വിരുമൻ നാളെ തിയേറ്ററുകളിലേക്ക്; കാർത്തി-അതിഥി പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Thu, 11 Aug 2022-5:38 pm,

ഇപ്പോഴിത ഇരുവരുടെയും മോഡേൻ ലുക്ക് ചിത്രങ്ങൾ വൈറലാകുകയാണ്. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന വിരുമനിൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയ മകൾ, പുതുമുഖം അതിഥി ഷങ്കറാണ് നായിക. 'പരുത്തി വീരൻ ' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ തമിഴ് സിനിമയിൽ വേരോട്ടം നടത്തിയ കാർത്തിക്ക് ഗ്രാമീണ വേഷത്തിൽ മറ്റൊരു  വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ' കൊമ്പൻ '. 

 

കൊമ്പൻ എന്ന സിനിമയ്ക്ക് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ' വിരുമൻ'. ഇത് ഗ്രാമീണ പശ്ചാത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കുമെന്ന് അണിയറക്കാർ പറയുന്നു. 

 

അച്ഛനും മകനും തമ്മിലുള്ള പോരാണ് ഇതിവൃത്തം. പ്രകാശ് രാജാണ് കാർത്തിയുടെ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കടുത്ത മത്സരാഭിനയത്തിനാണ് പ്രേക്ഷകർ സാക്ഷികളാവാനിരിക്കുന്നത്. 

 

എസ്.കെ. ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും  നിർവഹിക്കുന്നു. അനൽ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്. ഫോർച്യൂൺ സിനിമാസാണ് കേരളത്തിൽ നൂറിൽ പരം തിയേറ്ററുകളിൽ ' വിരുമൻ 'റീലീസ് ചെയ്യുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link