Virushka`s Farm House: വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശർമ്മയുടെയും ആഡംബര ഫാംഹൗസ്, ചിത്രങ്ങള്‍ കാണാം

Sat, 13 Jan 2024-9:08 pm,

ദമ്പതികളുടെ ആഡംബരപൂർണ്ണമായ ഹോളിഡേ ഹോമാണ് ഐശ്വര്യവും അതുല്യമായ ഡിസൈൻ ഘടകങ്ങളും ചേര്‍ന്ന അലിബാഗ് ഫാംഹൗസ്. 

ബോളിവുഡ് നടന്‍ ഹൃതിക് റോഷന്‍റെ മുന്‍ ഭാര്യ സുസൈൻ ഖാൻ ആണ് ഇന്‍റീരിയറുകൾ തയ്യാറാക്കിയിരിയ്ക്കുന്നത്.

ഫാം ഹൗസ് വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, അനുഷ്‌കയുടെയും വിരാടിന്‍റെയും ആസ്തി അറിയാം. ഇരുവരും ചേര്‍ന്ന്  1,300 കോടി രൂപയുടെ സ്ഥാവര ജംഗമസ്വത്തുക്കള്‍ സ്വന്തമാക്കിയിട്ടുണ്ട്. അലിബാഗ് ഫാംഹൗസ് ഇവരുടെ സമ്പാദ്യത്തിലെ അവസാനത്തെ കൂട്ടിച്ചേര്‍ക്കലാണ്‌. 

ഏകദേശം 13 കോടി രൂപ വിലമതിക്കുന്ന 8 ഏക്കർ വിസ്തൃതിയുള്ള കോഹ്‌ലിയുടെയും ശർമ്മയുടെയും ഫാം ഹൗസ് കലാപരമായി രൂപകല്പന ചെയ്തത് സുസൈൻ ഖാനാണ്.

ആർക്കിടെക്ചറൽ ഡൈജസ്റ്റ് ഇന്ത്യയുടെ ഒരു വീഡിയോയിൽ, "ഹോം എവേ ഹോം" എന്ന ഹോളിഡേ ഹോമിന്‍റെ പ്രാധാന്യം കോഹ്‌ലി ഊന്നിപ്പറയുന്നു. അലിബാഗ്, കോഹ്‌ലിയുടെ അഭിപ്രായത്തിൽ, ഇന്നത്തെ തിരക്കുകളില്‍നിന്ന് രക്ഷപ്പെടാനും ശാന്തത കണ്ടെത്താനും അവരെ അനുവദിക്കുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link