Vishu Phalam 2024: വിഷുക്കണി 2024: ഈ 6 നാളുകാർക്ക് വിഷുപ്പുലരി പൊളിയായിരിക്കും, നിങ്ങളും ഉണ്ടോ?
കേരളീയരുടെ കാർഷികോത്സവമാണ് വിഷു. മേട മാസത്തിലെ ഒന്നാം തീയതിയാണ് വിഷു ആഘോഷിക്കുന്നത്. വിഷു എന്ന് പറയുമ്പോള്‍ ആദ്യം മനസിൽ വരുന്നത് വിഷുക്കണി തന്നെയാണ്
വിഷു ദിനമായ നാളെ ഓരോ മലയാളിയും കണി കണ്ടുണരുന്നത് അവരുടെ ജീവിതത്തിലെ ഒരു പുതിയ വർഷത്തിന്റെ തുടക്കത്തിലേക്കാണ്. വിഷുക്കണി കാണുമ്പോള്‍ ഈ മൂന്ന് വസ്തുക്കള്‍ കൂടി കണിക്കൊപ്പം വെക്കുന്നത് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും
വിഷുപ്പുലരി നേട്ടങ്ങൾ നൽകുന്ന 6 നക്ഷത്രക്കാരെ കുറിച്ച് നമുക്കറിയാം...
കാര്‍ത്തിക: ഈ നക്ഷത്രക്കാര്‍ വിഷുക്കണി കാണുമ്പോള്‍ നിര്‍ബന്ധമായും വിഷുക്കണിയില്‍ തുളസിയില വെക്കുക. ഭഗവാന്റെ പ്രിയപ്പെട്ട നക്ഷത്രമായത് കൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടാകും. തുളസിയില വെക്കുന്നതിലൂടെ ഇവരുടെ കണിയില്‍ ഐശ്വര്യവും സന്തോഷവും നിറയും.
ഭരണി: ഈ നക്ഷത്രക്കാര്‍ കണി വെക്കുമ്പോള്‍ മഞ്ഞപ്പട്ടും തുളസിയിലയും വെക്കുക. മഞ്ഞപ്പട്ടും തുളസിയിലയും വെക്കുന്നതിലൂടെ ഭഗവാൻ കടാക്ഷിക്കും. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഈ കണിയിലൂടെ സാധിക്കും. ജീവിതത്തിൽ സന്തോഷമുണ്ടാകും. ഇവർക്ക് അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങള്‍ക്കും ഈ വിഷുക്കണി ഒരു കാരണമാകും.
രോഹിണി: ഭഗവാന് ഏറെ പ്രിയപ്പെട്ട നക്ഷത്രമാണിത്. ഈ നക്ഷത്രക്കാരില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ഇവര്‍ കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രീകൃഷ്ണന്റെ ചിത്രം വെക്കുക. ഇത് കൂടാതെ തുളസിയിലയും മഞ്ഞപ്പട്ടും മാമ്പഴവും ഉള്‍പ്പെടുത്തുക. ഈ വർഷം നിങ്ങൾക്ക് സര്‍വ്വസൗഭാഗ്യങ്ങളും ലഭിക്കും
മകയിരം: ഇവർ അവരുടെ കണി ഒരുക്കുമ്പോള്‍ തുളസിയിലയും മഞ്ഞപ്പട്ടും ഭഗവാന്റെ വിഗ്രഹത്തില്‍ മുല്ലപ്പൂ മാലയും കൂടി ചാര്‍ത്തുക. ഇത് ഏറ്റവും വിശേഷപ്പെട്ട ഒരു വര്‍ഷമായിരിക്കും. ഭഗവാന്‍ എല്ലാ തരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിങ്ങൾക്ക് നൽകും.
ആയില്യം: ഇവർ കണിയൊരുക്കുമ്പോള്‍ തുളസിയിലയും മുല്ലപ്പു മാലയും കണിയില്‍ വെക്കുക. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നേട്ടങ്ങളും ഈ വർഷം ലഭിക്കും. പ്രതിസന്ധികൾ അകലുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുകയും ചെയ്യും.
പൂരം: ഇവർ വിഷുക്കണി ഒരുക്കുമ്പോള്‍ തുളസി മാല ഭഗവാന് ചാര്‍ത്തുന്നത് ജീവിതത്തിലെ എല്ലാ തരത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കും. കണിയൊരുക്കുമ്പോള്‍ നിര്‍ബന്ധമായും ഭഗവാന് ഇവര്‍ തുളസി മാല ചാര്‍ത്തണം