Vishu Phalam 2024: വിഷുഫലം 2024: വിഷുവിന് ശേഷം ഈ നക്ഷത്രക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ ?
Vishuphalam 2024: ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ അതിന്റെ രാശി മാറാന്‍ പോകുകയാണ്. നിലവിൽ സൂര്യന്‍ മീന രാശിയിലാണ്. ഇനി മേട രാശിയില്‍ പ്രവേശിക്കും. തുടർന്ന് വരുന്ന ഒരു മാസം സൂര്യന്‍ മേട രാശിയിലായിരിക്കും. അതിന് ശേഷം മെയ് 14 ന് സൂര്യൻ ഇടവത്തിൽ സംക്രമിക്കും
ഏപ്രില്‍ 13 ശനിയാഴ്ച രാത്രി മകീരം നാലാം പാദത്തില്‍ സൂര്യന്‍ മേട രാശിയിൽ സംക്രമിക്കും. ഇതിലൂടെ ചില നക്ഷത്രക്കാര്‍ വച്ചടി വച്ചടി ഉയര്‍ച്ച ലഭിക്കും, സൗഭാഗ്യങ്ങള്‍ തേടിയെത്തും, വിഷുവിന് ശേഷം ഭാഗ്യം ഒപ്പമുണ്ടാകും. ആ രാശിക്കാർ ആരൊക്കെ അറിയാം...
അശ്വതി: ഈ നക്ഷത്രക്കാർക്ക് വിഷു മുതല്‍ നല്ലകാലം പിറക്കും. ആഗ്രഹിച്ച പല കാര്യങ്ങളും ഈ സമയം നടക്കും, ജോലിയില്‍ ഉയര്‍ച്ച, നേട്ടങ്ങള്‍ എന്നിവ ലഭിക്കും. കുടുംബസൗഖ്യം ജീവിതത്തിലേക്കെത്തും. ഏത് കാര്യം ചെയ്താലും അതില്‍ വിജയം നേടാനും ഗുണാനുഭവങ്ങള്‍ വര്‍ധിക്കാനും സാധ്യത. സാമ്പത്തി നേട്ടം, ബന്ധുഗുണം, കുടുംബസൗഖ്യം എന്നിവയുണ്ടാകും.
ഭരണി: ഇവർക്കും ഈ സമയം വളരെ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ്. ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തില്‍ ഗുണഫലങ്ങള്‍ വന്നുചേരും. സാമ്പത്തികമായി ഉയര്‍ച്ച, കുടുംബസൗഖ്യം, മംഗളകരമായ കാര്യങ്ങള്‍ ജീവിതത്തിലെത്തും, വീട്, വിവാഹം, സന്താനഭാഗ്യം എന്നിവയുണ്ടാകും
കാര്‍ത്തിക: ഇവർക്കും പ്രശസ്തി ഉയരുന്ന സമയമാണിത്. ധനപരമായ നേട്ടങ്ങള്‍ പ്രതീക്ഷിച്ചതിലും ഇരട്ടി ലഭിക്കും, ബിസിനസിൽ ഉയര്‍ച്ച, കുടുംബത്തില്‍ നേട്ടങ്ങള്‍, ജോലിയില്‍ അര്‍ഹിച്ച നേട്ടം, പൊതുപ്രവര്‍ത്തനങ്ങളില്‍ ഉയര്‍ച്ച, പല വഴികളിലൂടെയും ധനം ലഭിക്കും ഒപ്പം വിഷുമുതല്‍ രാജയോഗ ഫലമുണ്ടാകും
പൂയം: ഇവർക്കും ഈ സമയം ഭാഗ്യ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികമായ നേട്ടങ്ങള്‍, ആരോഗ്യത്തിൽ പുരോഗതി, ബിസിനസില്‍ ഉയര്‍ച്ച, ധനപരമായ നേട്ടങ്ങള്‍, പോസിറ്റീവ് ചിന്തകള്‍, ഇരട്ടിനേട്ടം എന്നിവയുണ്ടാകും.
ആയില്യം: ഇവർക്ക് ഈ സമയം ആഗ്രഹസാഫല്യം നടക്കും. ബന്ധുക്കളില്‍ നിന്ന് പലവിധ നേട്ടങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഭാഗ്യം പിന്തുണയ്ക്കും. നടക്കില്ല എന്ന് കരുതിയ കാര്യങ്ങള്‍ പോലും നടക്കും. വീട്, വാഹനം എന്നിവ വാങ്ങാനാകും. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും ഈ സമയം ചെയ്തു തീർക്കും.
ഉത്രം: ഈ നക്ഷത്രക്കാര്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ നടക്കുന്ന സമയമാണിത്. പദോന്നതി ലഭിക്കും, ധനപരമായ ഉയര്‍ച്ച, ധനപരമായ നേട്ടങ്ങള്‍, അപ്രതീക്ഷിത വിജയം, ആഗ്രഹിച്ച പോലെ പല കാര്യങ്ങളും നടത്തിയെടുക്കാനാകും, ഭൂമി വാങ്ങാനും വില്‍ക്കാനുമുള്ള ആഗ്രഹങ്ങള്‍ സാധിക്കും. വസ്തുവുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ സ്വന്തമാക്കും. ഭാര്യാഭര്‍തൃ ബന്ധം മെച്ചപ്പെടും. വീടുപണികളിലെ തടസങ്ങള്‍ മാറിക്കിട്ടും.
വിശാഖം: ഇവർക്കും ജീവിതത്തില്‍ ഗുണകരമായ സമയമാണ്. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ജീവിതത്തില്‍ നേടിയെടുക്കാനാകും. ആഗ്രഹിച്ച പല കാര്യങ്ങളും നടക്കും. സല്‍കീര്‍ത്തി സ്വന്തമാക്കാനാകും. അംഗീകാരങ്ങള്‍ നേടിയെടുക്കാനും പദോന്നതി ലഭിക്കാനും സാധ്യത, ചെയ്യുന്ന കാര്യങ്ങളില്‍ വിജയം, പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം, സമ്മാനങ്ങള്‍ നേടാന്‍ സാധ്യത
തൃക്കേട്ട: ഈ നക്ഷത്രക്കാര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുന്ന സമയമാണിഇത്. മുടങ്ങിപ്പോയ പല കാര്യങ്ങളും പുനരാരംഭിക്കാനാകും. വീടുപണി പൂര്‍ത്തിയാക്കും. വസ്തുവുമായി ബന്ധപ്പെട്ട് നേട്ടങ്ങള്‍ വന്നുചേരും. ജീവിതത്തില്‍ നിന്ന് തടസങ്ങള്‍ അകലുന്ന സമയമാണിത്. ശത്രുദോഷം ഒഴിവാകും. മനക്ലേശങ്ങള്‍ അകലുന്ന ഒരു സമയമാണിത്
മൂലം: ഈ സമയം ഇവർക്ക് ഗുണകരമായ മാറ്റങ്ങള്‍ വന്നുചേരുന്ന സമയമാണ്. ബഹുമാനം വര്‍ധിക്കും, അംഗീകാരങ്ങള്‍ തേടിയെത്തും, ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കും. സാമ്പത്തികപരമായ കാര്യങ്ങളില്‍ ഉയര്‍ച്ച, കാര്യവിജയം നേടാനാകും, വസ്ത്രം, ആഭരണങ്ങള്‍ എന്നിവ ലഭിക്കും, ബന്ധുക്കളില്‍ നിന്ന് സഹായം, സാമ്പത്തികമായി ഉയര്‍ച്ച എന്നിവയുണ്ടാകും.
ഉത്രാടം: ഈ നക്ഷത്രക്കാര്‍ വിചാരിക്കുന്ന പല കാര്യങ്ങളും ഈ സമയം നടക്കും. ധനപരമായ ഉയര്‍ച്ച, തൊഴില്‍പരമായി നേട്ടങ്ങൾ, ഉന്നത സ്ഥാനങ്ങള്‍, അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. സൗഹൃദങ്ങളില്‍ നിന്ന് നേട്ടം, അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക. പോസിറ്റീവായ ചിന്തകള്‍ മനസില്‍ വരും. ഈ സമയം വിഷ്ണുഭഗവാനെ ആരാധിക്കുന്നത് ശുഭകരം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)