Voice Of Sathyanathan: പ്രമുഖർ അണിനിരന്ന ട്രെയിലർ ലോഞ്ച്; `വോയ്സ് ഓഫ് സത്യനാഥൻ` റിലീസ് ജൂലൈയിൽ

ദിലീപ്, ജോജു ജോർജ്, ബെന്നി നായരമ്പലം, വീണ നന്ദകുമാർ, റാഫി സംവിധായകരായ, സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ, സിബി മലയിൽ, നിർമ്മാതാവ് ബാദുഷ തുടങ്ങി നിരവധി പേർ ട്രെയിലർ ലോഞ്ചിൽ പങ്കെടുത്തു.

വോയ്സ് ഓഫ് സത്യനാഥൻ ജൂലൈ 14ന് തിയേറ്ററുകളിലെത്തും.
കോമഡിക്കൊപ്പം വളരെ സീരിയസ് ആയിട്ടുള്ള ഒരു ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്.
റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.
സിദ്ധിഖ്, ജോണി ആന്റണി, ജോജു ജോർജ്, വീണ നന്ദകുമാ, ജഗപതി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്
ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്.