Volkswagen Virtus: ഫോക്സ് വാഗൺ വെർട്യൂസ് അടുത്ത മാസം വിപണിയിൽ
ഫോക്സ് വാഗണിന്റെ ഏറ്റവും പുതിയ സെഡാൻ വെർട്യൂസ് അടുത്ത മാസം വിപണിയിലെത്തും.
പ്രീമിയം മിഡ് സൈസ് സെഡാൻ സെഗ്മന്റിലെ ഏറ്റവും നീളം കൂടിയ കാറാണ് വെർട്യൂസ് എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
എംക്യുബി പ്ലാറ്റ്ഫോമിലാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്
വെർട്യൂസിൽ ആറ് എയർബാഗുകൾ ഉൾപ്പെടെ നാൽപ്പതിലധികം സുരക്ഷാ സംവിധാനങ്ങൾ ഉണ്ട്.
190 കിലോമീറ്ററാണ് വെർട്യൂസിന്റെ പരമാവധി വേഗം. ഒന്‍പത് സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.