Skippig rope: വെറും ഒരാഴ്ച, കുടവയര്‍ കാറ്റ് പോയ ബലൂണ്‍ പോലെയാകും! ദിവസവും 20 മിനിട്ട് ഇത് ചെയ്താല്‍ മതി!
കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശരീരഭാരം സ്വിച്ചിട്ട പോലെ കുറയണമെങ്കിൽ പതിവായി സ്കിപ്പിംഗ് റോപ്പ് ചെയ്താൽ മതി
ദിവസവും 20 മുതൽ 25 മിനിറ്റ് വരെ സമയം ഇതിനായി മാറ്റി വെയ്ക്കാൻ സാധിച്ചാൽ അത് ആരോഗ്യപരമായി നിരവധി ഗുണങ്ങളാണ് സമ്മാനിക്കുക.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് സ്കിപ്പിംഗ് റോപ്പ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
സ്കിപ്പിംഗ് റോപ്പ് ചെയ്യുന്നതിലൂടെ ഏകദേശം 300 കലോറി കുറയ്ക്കാനും ശരീരത്തിൻ്റെ സ്റ്റാമിന വർദ്ധിപ്പിക്കാനും കഴിയും.
ഒരിക്കലും വെറും വയറ്റിൽ സ്കിപ്പിംഗ് റോപ്പ് ചെയ്യാൻ ശ്രമിക്കരുത്. അത് തലകറക്കത്തിനും വയറുവേദനയ്ക്കും കാരണമാകും.
ഭക്ഷണം കഴിച്ച ഉടനെ സ്കിപ്പിംഗ് റോപ്പ് ചെയ്യുന്നതും ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ ഭക്ഷണം കഴിച്ച് 2-3 മണിക്കൂർ കഴിഞ്ഞ് ചെയ്യുക.
സ്കിപ്പിംഗ് റോപ്പ് ചെയ്യുന്നതിന് മുമ്പ് ലഘു വ്യായാമം ചെയ്യണം. അത് ശരീരത്തെ ചൂടാക്കുകയും ശരീരത്തെ സജീവമാക്കുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)