Weight loss: തടി കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടോ? രാത്രിയിൽ ഈ ആഹാരങ്ങൾ അരുത്!
ഐസ്ക്രീം : തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഐസ്ക്രീം കഴിക്കാൻ പാടില്ല. പഞ്ചസാരയും കലോറിയും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ കൊഴുപ്പിൻറെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും.
നട്സ് : തടി കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്നവയാണ് നട്സുകൾ. എന്നാൽ, കലോറി അടങ്ങിയിട്ടുള്ളതിനാൽ രാത്രി സമയത്ത് നട്സ് കഴിക്കരുത്. എനർജി അടങ്ങിയ നട്സ് ആണെങ്കിൽ ശരീരത്തിൽ കൊഴുപ്പ് കൂടാൻ കാരണമാകും. രാവിലെ വെറും വയറ്റിൽ നട്സ് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
ജ്യൂസ് : തടി കുറക്കാൻ ആഗ്രഹമുള്ളവർ രാത്രിയിൽ ജ്യൂസ് കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. രാത്രി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ധാരണ തെറ്റാണ്. ജ്യൂസിലൂടെ അമിതമായ അളവിൽ പഞ്ചസാരയും കൊഴുപ്പും ശരീരത്തിലേയ്ക്ക് എത്തുകയാണ് ചെയ്യുക. പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ നാരുകൾ നഷ്ടമാകുന്നതിലൂടെ മധുരം ശരീരത്തിലേയ്ക്ക് എത്തും. ഇത് ഫാറ്റ് ലെവൽ വർധിപ്പിക്കാനേ ഉപകരിക്കൂ.
ചോക്ലേറ്റ് : കുറഞ്ഞ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ, ഐസ്ക്രീം പോലെ തന്നെ രാത്രിയിൽ ചോക്ലേറ്റും കഴിക്കാൻ പാടില്ല.
ഫ്രഞ്ച് ഫ്രൈ : ബർഗർ, ഫ്രൈഡ് ചിക്കൻ എന്നിവയ്ക്ക് മുമ്പ് ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്യുന്ന ശീലം ഇന്ന് പൊതുവെ കാണപ്പെടുന്നുണ്ട്. ഫ്രഞ്ച് ഫ്രൈസ്, പ്രോസസ്സ്ഡ് ഫുഡ് എന്നിവയൊന്നും രാത്രിയില്‍ കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല.